അവളുടെ പേര് നിധി എന്നാണ്. തനിച്ചുകിടന്ന് കളിക്കാൻ തനിക്ക് മനസില്ല എന്ന മട്ടിലാണ് ഈയിടെ ആയി അവൾ. അതുകൊണ്ടുതന്നെ എന്തെഴുതണം എങ്ങനെ എഴുതണം എന്ന ചോദ്യങ്ങൾക്ക് ഒപ്പം എപ്പോൾ എഴുതണം എന്നതും ഉത്തരമില്ലാതെ കിടക്കുന്നു.
എങ്കിലും കഥകൾ മുഴുമിക്കപ്പെടുകതന്നെ ചെയ്യും. കാലം എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തും..
എന്നിൽ നിന്ന് ഉണ്ടായതാണ് അവൾ, എങ്കിലും അവൾക്ക് എന്നെ അറിയില്ല. എന്നെങ്കിലും, ഒരുപക്ഷേ ഞാനില്ലാത്ത ഒരുകാലത്ത് എന്നെ കുറിച്ചറിയാൻ അവൾ ആഗ്രഹിക്കുക ആണെങ്കിൽ , ഇതെല്ലാം അവൾ വായിക്കാൻ ഇടയാകട്ടെ. ഈ ഭാഷ അവൾക്ക് (അവനും) അന്യമാകാതിരിക്കട്ടെ..
ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ . ഇത് നിലനിൽക്കട്ടെ.. എന്നും.