ഒരുകാലത്ത് എന്റെ അമ്മ അവരുടെ സഹോദരിമാർക്ക് മുടങ്ങാതെ കത്തുകൾ അയയ്ക്കാറുണ്ടായിരുന്നു. ലെറ്റർ ബോക്സ് തുറന്ന് കത്തുകൾ എടുക്കുവാനും കയ്യക്ഷരം നോക്കി അത് ആരുടേതാണ് എന്ന് ഊഹിയ്ക്കുവാനും ഞാൻ ഇഷ്ടപെട്ടിരുന്നു. അത്തരം ഒരു കാലത്തും നമ്മൾ ജീവിച്ചിരുന്നു എന്നത് അത്ഭുതമായി തോന്നുന്നു.
പല പ്രസിദ്ധ വ്യക്തികളുടെയും കത്തുകൾ പണ്ടൊക്കെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു . Gime me a corner of your heart that I can call my own എന്ന പ്രസിദ്ധമായ വാചകം ഉൾപ്പെടുന്ന ഗോപാലകൃഷ്ണ ഗോഖലെ സരോജിനി നായിഡുവിന് അയച്ച ഒരു കത്ത് ഞാൻ പഠിച്ചതായി ഓർക്കുന്നു. ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങളും .
മനോഹരമായ കത്തുകൾ എഴുതാറുണ്ടായിരുന്ന ഒരു സ്നേഹിത ഒരിക്കൽ എനിക്ക് ഉണ്ടായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു നഗരം വിട്ടുപോയ അവൾ പാലക്കാട് മേഴ്‌സി കോളേജിന്റെ ഹോസ്റ്റൽ മുറിയിലിരുന്ന് എനിയ്ക്ക് ധാരാളം കത്തുകൾ എഴുതി- കോളേജ് ലൈബ്രറിയിലെ ഓരോ പുസ്തകത്തെകുറിച്ചും ഹോസ്റ്റലിലെ തമാശകളെ കുറിച്ചും തന്നെ സന്തോഷിപ്പിക്കാൻ മാത്രം പെയ്യുന്ന ആശ്വാസമഴയെ കുറിച്ചുമൊക്കെ .
പുസ്തകങ്ങളെ അതിരറ്റ് സ്നേഹിച്ചത് കൊണ്ടാകാം, അവയെ തൊട്ടും തലോടിയും അടുക്കിയും ഒട്ടിച്ചും പൊടി തട്ടിയും ജീവിക്കാൻ ആഗ്രഹിച്ചത് കൊണ്ടാകാം ഒരു വൻ പഠിപ്പിസ്റ് ആയിരുന്നിട്ടും അവൾ ലൈബ്രറി സയൻസ് പഠിക്കാൻ തീരുമാനിച്ചത്. തൊഴിൽ എന്നത് ഒരു ജീവിതചര്യയാണ് എന്ന് അവൾ ചെറുപ്പത്തിലേ മനസ്സിലാക്കിയിരിക്കണം.
പിന്നീടെപ്പോഴോ എനിയ്ക്ക് വാക്കുകൾ നഷ്ടമായി, അതോടൊപ്പം ആ സൗഹൃദവും.
എട്ടാം ക്ലാസ്സിൽ ഒരിക്കൽ അവൾ രാവിലെ ചുവന്ന കണ്ണുകളുമായി വന്നു .
"ഉറങ്ങിയില്ല. ഒരു പുസ്തകം വായിച്ചുകരഞ്ഞു. " അവൾ പറഞ്ഞു . "നിന്റെ പേരായിരുന്നു എന്നെ കരയിച്ച കഥാപാത്രത്തിന്."
ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചാലി ആയിരുന്നു ആ പുസ്തകം
ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോൾ ഞങ്ങൾ ചെറുനോവൽ എന്ന് വിളിക്കാവുന്ന ഒരു സാധനം എഴുതിയുണ്ടാക്കി .
വർഷങ്ങൾക്ക് പുനഃസ്ഥാപിക്കാൻ ആകാത്തതാണ് ചില നഷ്ടങ്ങൾ. കാലത്തിന്റെ കുത്തൊഴുക്കിലും അത്തരം നഷ്ടങ്ങളുടെ വേദന നമ്മെ അലട്ടിക്കൊണ്ടിരിക്കും. പ്രിയപ്പെട്ടതൊന്നും നഷ്ടപ്പെടാതിരിക്കട്ടെ , ആർക്കും.