യുദ്ധകാലത്തെ കുട്ടികൾ - എൽസെയുടെ കഥ
ഹാംബർഗിൽ അച്ഛനമ്മമാരോടും രണ്ടു സഹോദരിമാരോടുമൊപ്പം കഴിഞ്ഞു വരുന്ന എൽസെ എന്ന ഏഴുവയസ്സുകാരിക്ക് തന്നെ തേടി സ്കൂളിൽ പോലീസുകാർ ഏത്തിയത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല, വീണ്ടും വീണ്ടും അവർ തൻറ്റെ അമ്മയുടെ പേര് ചോദിച്ചതെന്തിനാണെന്നും.... താൻ അച്ഛനമ്മമാരുടെ ദത്തുപുത്രി മാത്രമാണ് എന്ന് അവൾ പിന്നീടാണറിയുന്നത്.
എൽസെ നാലിലൊന്ന് റൊമാനിയാണ്.
അവൾക്ക് ജന്മം നൽകിയ സ്ത്രീയുടെ ജിപ്സി രക്തം അവളേയും വംശശുദ്ധി ഇല്ലാത്തവളാക്കി.
ഏതാനും ദിവസങ്ങൾക്കുശേഷം പോലീസുകാർ എൽസെയുടെ വീട്ടിലെത്തി. അച്ഛൻ വീട്ടിലില്ലാത്ത സമയമാണ്. അമ്മ കണ്ണീരോടെ അവളുടെ പെട്ടി ഒരുക്കി, 'അച്ഛൻ വന്നാലുടൻ നിന്നെ തിരികെ കൊണ്ടുവരും' എന്ന് അവൾക്ക് വാക്കുകൊടുത്തു.
പോലീസുകാരോടൊപ്പം ട്രാമിലാണ് അവൾ സ്റ്റേഷനിൽ എത്തിയത്. തീവണ്ടി കാത്ത് ഒരു കൂട്ടം മനുഷ്യർ അവിടെ തിക്കിത്തിരക്കി നിൽക്കുന്നുണ്ടായിരുന്നു. അധികവും കറുത്ത തലമുടിയുള്ളവർ , തന്നെപ്പോലെ സ്വർണ്ണത്തലമുടിയുള്ളവർ അവിടെയില്ല എന്ന് എൽസെ ശ്രദ്ധിച്ചു. ഇവിടെയെവിടെയോ ഉണ്ട് 'നിന്റെ യഥാർത്ഥ അമ്മ!' ആരോ പറഞ്ഞു. 'എന്റെ അച്ഛനും അമ്മയും ഇവിടെയില്ല , അവർ വീട്ടിലാണ് ' എൽസെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ എൽസെ ഭയചികിതയായി അച്ഛനെ കാത്തിരുന്നു.
മണിക്കൂറുകൾക്കുശേഷം, അച്ഛൻ എത്തുക തന്നെ ചെയ്തു. അവളുടെ രേഖകൾ പരിശോധിച്ചശേഷം പോലീസുകാർ എൽസെയെ അച്ഛനോടൊപ്പം വിട്ടയച്ചു.
ഒരുവർഷം കഴിഞ്ഞുപോയി. സ്‌കൂളിലെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം എൽസെ മൂന്നാംക്ലാസ്സിലെത്തി. അവൾ സന്തോഷവതിയായ ഒരു കുട്ടി തന്നെ ആയിരുന്നു. തന്നെ ആശയക്കുഴപ്പത്തിലാക്കിയ ആ 'സംഭവം ' അവൾ ഏറെക്കുറെ മറക്കുകതന്നെ ചെയ്തു. അപ്പോഴാണ് നിനച്ചിരിക്കാതെ പോലീസുകാരുടെ വരവ്! അപേക്ഷകളും, ദത്തുരേഖകളും ഒന്നും ഇത്തവണ വിലപ്പോയില്ല. അവൾ അപരിചിതരായ ഒരുകൂട്ടം ആളുകളോടൊപ്പം തീവണ്ടിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ' ഞാൻ നിന്നെ തിരിച്ചുകൊണ്ടുവരും, ഏതറ്റംവരെപ്പോയിട്ടായാലും !' അച്ഛൻ വീണ്ടും അവൾക്ക് വാക്ക് കൊടുത്തു.
ആസ്ഷ്വിട്സ് ഇരുളിന്റ്റെ ലോകമായിരുന്നു. മൃതദേഹങ്ങൾ പോലെ മെലിഞ്ഞ മനുഷ്യരുടെ ലോകം. എൽസെയുടെ കയ്യിൽ ഒരു നമ്പർ പച്ചകുത്തപ്പെട്ടു. എങ്ങോട്ടെന്നറിയാതെ അടിവച്ചടിവച്ച് നീണ്ട വരിയിലൂടെ നടന്ന അവളെ കാബിനുകളുടെ ലീഡർ ആയ യുവതി സംരക്ഷിക്കുന്നു. അവരോടൊപ്പം വൃത്തിയുള്ള ഒരു ചെറിയ കുടിലിൽ താമസിക്കാൻ എൽസെയ്ക്ക് സാധിക്കുന്നു. ആസ്ഷ്വിട്സിൽ എത്തിയകാലത്ത് തനിക്ക് നഷ്ടപ്പെട്ട സ്വന്തം കുട്ടിയെയാണ് യുവതി എൽസെയിൽ കണ്ടത്.
ബാരാക്കുകളിൽനിന്ന് ദൂരെയാണ് എൽസെ താമസിച്ചിരുന്ന ഒറ്റ മുറി വീട്. കാവൽക്കാരുടെ നോട്ടം വെട്ടിച്ച് കുടിലിനുപിറകിലുള്ള പുൽപ്രദേശത്ത് കളിക്കുമ്പോൾ എൽസെ വിചിത്രമായ പലതും കാണുന്നുണ്ട്. കമ്പിവേലിക്കപ്പുറത്ത് ദൂരെ വലിയ പുകക്കുഴലുകളുള്ള കെട്ടിടത്തിലേക്ക് വരിയായി പോകുന്ന മനുഷ്യർ, അൽപസമയത്തിനുശേഷം പുകക്കുഴലുകളിലൂടെ ആകാശത്തിലേക്കുയരുന്ന പുകച്ചുരുളുകൾ..എൽസെയുടെ പുതിയ വളർത്തമ്മ ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. വീടിന്റെ പരിസരത്തുനിന്നും ദൂരെ പോകാൻ അവൾക്ക് അനുവാദമുണ്ടായിരുന്നില്ല എങ്കിലും , എപ്പോളൊക്കെയോ ക്യാമ്പിന്റ്റെ മുഖ്യകവാടത്തു ചെല്ലാനിടയായപ്പോൾ കണ്ട കെട്ടിത്തൂക്കിയിട്ട ശവങ്ങൾ , തന്റെ പരിസരത്തെ കുറിച്ചുള്ള യഥാർത്ഥചിത്രം അവൾക്ക് നൽകുന്നു.
മാസങ്ങൾക്കു ശേഷം, ആസ്ഷ്വിട്സിലെ റൊമാനി ക്യാമ്പ് അടച്ചതിന് ശേഷം, എൽസെയ്ക്ക് തൻറ്റെ സംരക്ഷകയെ പിരിഞ്ഞു ബെർലിന് അടുത്തുള്ള മറ്റൊരു തടവുകേന്ദ്രമായ റാവൻബ്രുക്കിലേക്ക്പോകേണ്ടിവന്നു. പട്ടിണിയും, ക്രൂരയായ ഒരു കാവൽക്കാരിയുടെ മർദ്ദനവും അവളെ അക്ഷരാർത്ഥത്തിൽ ജീവശ്ശവമാക്കി.
എങ്കിലും ഒരുദിവസം, ആകാശത്തിലേക്കുള്ള വഴിമദ്ധ്യയെന്നപോലെ അച്ഛൻ വീണ്ടും അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ' ഞാൻ പറഞ്ഞല്ലേ, നിന്നെ തിരിച്ചുകൊണ്ടുവരുമെന്ന്.' അവളുടെ രൂപം കണ്ട് ഞെട്ടിയെങ്കിലും, അദ്ദേഹം ഉത്സാഹം കൈവിടാതെ പറഞ്ഞു.
അച്ഛൻ മാസങ്ങളോളം ബെർലിനിലെ ഗവണ്മെന്റ് ഓഫീസുകളിൽ അലയുകയായിരുന്നു. ഒരിക്കലും അവളെ പുറന്തള്ളാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. ഒരിക്കൽപ്പോലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല.
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ, അവർ യുദ്ധരംഗത്തുനിന്നും മടങ്ങിവന്ന ഒരു പട്ടാളക്കാരനെ കാണാനിടയായി. എൽസെയുടെ കാലിലെ വ്രണങ്ങളും മുറിപ്പാടുകളും സൂക്ഷിച്ച്നോക്കിയ അയാളോട് അച്ഛൻ കയർത്തുകൊണ്ട് പറഞ്ഞു' ഇതിനുവേണ്ടിയാണ് നിങ്ങൾ ജീവൻ പണയം വെച്ച് യുദ്ധം ചെയ്യുന്നത്. '
എൽസെയുടെ ജീവിതം ഒരിക്കലും പഴയതുപോലെ ആയില്ല. താൻ നേരിട്ട് കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ സ്കൂളിൽ പറയാൻ ശ്രമിച്ചപ്പോൾ എൽസെ കെട്ടുകഥയുണ്ടാക്കുന്നവളായി. അദ്ധ്യാപകർ പോലും അത് മുഖവിലയ്ക്കെടുത്തില്ല.
വർഷങ്ങൾക്കു ശേഷം എൽസെ ബേക്കർ എന്ന മദ്ധ്യവയസ്ക്ക ബ്രിട്ടീഷ് രാജ്ഞിയുടെ ആദരവ് സ്വീകരിക്കാനായി ലണ്ടൻനഗരത്തിൽ എത്തി. അന്ന് അവർ തലയുയർത്തിപ്പിടിച്ചുതന്നെ നിന്നു.
ഏറ്റവും വേദനാജനകമായ കഥകളും ശുഭപര്യവസാനികളായിക്കൂടെന്നില്ല. ഒരിക്കലും പ്രതീക്ഷ കൈവിടാത്ത ഒരാൾ അതിന്റെ പിന്നാമ്പുറത്തുണ്ടെങ്കിൽ!
മിഖായേൽ ക്രുസ്നിക്കിന്റെ Elses Geschichte ആസ്ഷ്വിട്സ് അതിജീവിച്ച, എൽസെ ഷ്മിഡ്റ്റ് എന്ന പെൺകുട്ടിയുടെ കഥയാണ്. ഇത് യഥാർത്ഥത്തിൽ കുട്ടികൾക്കായി എഴുതപ്പെട്ട ഒരു പുസ്തകമാണ്. ധാരാളം വർണ്ണചിത്രങ്ങളുമായി ആസ്ഷ്വിട്സിനെ കുറിച്ച് ഒരു പുസ്തകം!