കാലം എന്നോട് ഏറെക്കുറെ കരുണകാണിച്ചിരുന്നു. എന്റെ മുഖത്ത് ചുളിവുകൾ വീണുതുടങ്ങിയിരുന്നില്ല. തലമുടി കൂട്ടത്തോടെ നരച്ചുതുടങ്ങിയിരുന്നില്ല. അഹന്ത കൊണ്ടാവണം, ദൈവത്തിന് ഞാൻ പ്രിയപ്പെട്ടവളാണെന്ന് ഞാൻ കരുതി.
എത്ര പെട്ടെന്നാണ് എല്ലാം മാറിമറഞ്ഞത്.
കണ്ണിമകൾക്കുമുകളിലായികണ്ട പുള്ളിക്കുത്തുകൾക്ക് ഒരു കാരണമുണ്ടാകുമെന്ന് വിചാരിച്ചില്ല. ഹൃദയവേദന മറ്റുകാരണങ്ങൾ കൊണ്ടാകുമെന്ന് കരുതി. എന്തുകൊണ്ടാകണം അതിവിരളമായ, ചികിത്സിച്ചു ഭേദമാക്കാനാകത്ത ഈ രോഗം എന്നെ പിടികൂടിയത്.
മരുന്നുകൾകൊണ്ട് നീട്ടിക്കിട്ടുന്ന വർഷങ്ങൾക്ക് ഒരുപക്ഷെ നല്ല കഥകൾ പറയാനുണ്ടാവും..