പുത്തൻ പ്രതീക്ഷതന്‍ ഭാണ്ഡം ചുമക്കാതെ ,
ഭാസുര ഭാവിതന്‍ വാഗ്ദാനമേകാതെ,
അല്പം കുനിഞ്ഞും, കിതച്ചും, കുറുകിയും
വന്നെത്തി ഇന്നു പുതുവര്‍ഷം വിമൂകമായ്!
തെല്ലെന്റെ മുറ്റത്തു ശങ്കിച്ചു നിൽപ്പിലും,
'വന്നു ഞാന്‍ ' എന്നുണര്‍ത്തിപ്പൂ മധുരമായ്!