എന്നോ നഷ്ടപ്പെട്ട മനോഹരനിമിഷങ്ങളെ വളപ്പൊട്ടുകൾ എന്നപോലെ സൂക്ഷിച്ചുവച്ചിരുന്നു ഞാൻ. യാഥാർഥ്യം നോവിക്കുമ്പോൾ അവയിലേക്ക് രക്ഷപ്പെടാൻ..
ഇപ്പോഴതിനുകഴിയാതെ ആയിരിക്കുന്നു. തിരിഞ്ഞുനോക്കാൻ ശ്രമിക്കുമ്പോളൊക്കെ ദുഃഖം എന്നെ കീഴടക്കുകയാണ്..
സങ്കല്പങ്ങളിൽപ്പോലും എനിക്കിപ്പോൾ കവിതപഠിക്കുന്ന കുട്ടിയാവാൻ ആകുന്നില്ല.
മാസത്തിലൊരിക്കൽ കുത്തിവയ്ക്കപ്പെടുന്ന മരുന്നുകളുടെ അനന്തരഫലമാണോ എന്നറിയില്ല..