Saturday, November 1, 2014

മണ്ണിൽ പതിഞ്ഞ കാൽപ്പാടുകളോട്  ഞാൻ ചോദിച്ചു. നിങ്ങൾ എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു?
നീ മറന്നുവോ ഞങ്ങളെ? അവ അമ്പരന്നു. ഞങ്ങൾ അത്ര വേഗം തെഞ്ഞുമാഞ്ഞുപോകും എന്ന് കരുതിയോ ?
പൊടിക്കാറ്റും പേമാരിയും ഞങ്ങളെ ഇല്ലാതാക്കും എന്ന് കരുതിയോ?

മറന്നതല്ല. പക്ഷെ ഇവിടം എന്റെതല്ലാതായിരിക്കുന്നു. എന്റെ ചിന്തകളുടെ നീർകുമിളകൾ പൊട്ടിപ്പോയിരിയ്ക്കുന്നു.