തണുപ്പ് രോമാക്കുപ്പായങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുകയാണ്. വീണ്ടും.
ഞാൻ എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെടുകയാണ്.
സ്വകാര്യത എന്നത് ഒരു മിഥ്യയായിരിക്കുന്നു . എങ്കിലും ,
എന്റെ കണ്ണുനീർത്തുള്ളികളെ ഞാൻ ഭയക്കുന്നില്ല. കാരണം അവ എന്റേത് മാത്രമല്ല എന്ന് ഞാൻ അറിയുന്നു.
ഈ തണുത്ത കാറ്റിനും ഉണ്ട്, കണ്ണീരിന്റെ നനവ്.
എന്റെ ചിന്തകളെ ഞാൻ ഈ തണുത്ത കാറ്റിന് സമർപ്പിയ്ക്കുന്നു. അവ അന്തരീക്ഷത്തിലെ മർദ്ദവ്യതിയാനങ്ങളിലൂടെ സഞ്ചരിക്കട്ടെ. ആകാശത്തിൽ ഉയർന്നുതാഴ്ന്ന്, മഞ്ഞും മഴതുള്ളികളും എറ്റുവാങ്ങി, വൻകരകൾ താണ്ടി, വെമ്പലും വേദനയും അടക്കാനാകുന്ന ഒരിടത്ത് ഇരിപ്പിടം കണ്ടെത്തട്ടെ.
വാക്കുകൾ നുകരുവാനാകാത്ത മധുരമാകട്ടെ.