ദിവസങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ, എന്റെ ജീവിതത്തിൽ. ഈ പാടുകൾ എന്നെ പഠിപ്പിച്ചു എല്ലാം ക്ഷണികവും നശ്വരവും ആണെന്ന്. നിമിഷങ്ങൾ കൊണ്ട് നഷ്ടപ്പെടാവുന്ന പുറംകാഴ്ചയ്ക്ക് ഞാൻ എത്ര പ്രാധാന്യം കല്പിച്ചു.
ഞാൻ വീണ്ടും പുറത്തിറങ്ങി, എന്റെ പുതിയ മുഖവുമായി. അതുമായി ഞാൻ പൊരുത്തപ്പെട്ടുകഴിഞ്ഞു. ബന്ധങ്ങൾ വെറും പുറംകാഴ്ചയിൽ നിന്ന് ഉടലെടുത്തവയല്ല എന്ന വിശ്വാസത്തോടെ.
സമയത്തിൻറെ സാന്ത്വനത്തിൽ ഈ പാടുകൾ മാഞ്ഞുപോകും. എനിയ്ക്ക് നഷ്ടപ്പെട്ടതെല്ലാം അതോടെ തിരിച്ചുകിട്ടുമോ?