"നിന്റെ തലമുടി ആകെ കെട്ടുപിടിച്ചല്ലോ .. ഞാൻ കെട്ടുതീർത്തു തരട്ടെ .." അമ്മ ചോദിച്ചു.
എനിയ്ക്ക് അദ്‌ഭുതം തോന്നി. ജീവിതത്തിലൊരിക്കലും അവർ എനിയ്ക്ക് മുടി കെട്ടിത്തന്നിട്ടില്ല.
പ്രസവസമയത്തും ഒറ്റയ്ക്കായിരുന്നത് കൊണ്ടാവാം അവർക്ക് വല്ലാത്തൊരു കുറ്റബോധമാണ് ഇപ്പോൾ.
കുറ്റബോധം വല്ലാത്തൊരു വികാരമാണ്. എത്ര ഓടിയാലും അത് എന്നെങ്കിലും കൂടെ എത്തുക തന്നെ ചെയ്യും. പക്ഷെ പശ്ചാത്താപം കൊണ്ട് നഷ്ടപ്പെട്ടത് വീണ്ടു കിട്ടില്ലല്ലോ .
ഞാൻ അവരോട് എന്നേ ക്ഷമിച്ചുകഴിഞ്ഞു.
കുറ്റബോധം സ്ഥായിയായ വികാരമാണോ ? അതിനും മാറ്റമുണ്ടാകും. ജീവിതത്തിൽ മറ്റെന്തിനെയും പോലെ. അവർ പ്രതീക്ഷിച്ച ഉയരങ്ങളിൽ എത്താത്തതിന് 'അമ്മ വീണ്ടും എന്നെ തള്ളി പറഞ്ഞേക്കാം..
കഴിഞ്ഞ കുറെ ആഴ്ചകളായി അമ്മയും അച്ഛനും ഉണ്ട് ഇവടെ.