ഏറെ ആഗ്രഹിച്ചിട്ടും വൈകി മാത്രം കിട്ടിയ ഒരു കളിപ്പാട്ടമാണ് എന്റെ മകന് അവന്റെ അനുജത്തി. കമ്പിളി പുതപ്പുകൾ കൊണ്ട് മാളമുണ്ടാക്കി അവളെ മുയൽകുഞ്ഞാക്കി അതിനുള്ളിൽ ഇരുത്തുക അവന്റെ ഇഷ്ടവിനോദമാണ്. പലപ്പോളും മറ്റുവഴികളില്ലാത്തതുകൊണ്ട്, കുറച്ചുനേരം അവളെ നീ നോക്കൂ , എന്ന് ഞാൻ പറയാറുണ്ട്.
ഇയ്യിടെ അവൾ അവന്റെ ഒന്നര മീറ്റർ പൊക്കത്തിലുള്ള കട്ടിലിൽ നിന്നും താഴെ വീണു, നാലുചുറ്റും മറയുണ്ടായിട്ടും അതിനിടയിലൂടെ..
കുട്ടികളെ വളർത്തുമ്പോൾ എന്താണ് ശരി എന്താണ് തെറ്റ് എന്ന് എങ്ങനെ പറയാനാകും.. മുഴുവൻ നേരവും അവരോടൊപ്പം ഉണ്ടായിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ഞാൻ പരാജയപ്പെട്ടതായി തോന്നുന്നു.
അവൾ നാലുകാലിൽ ഇഴയുകയും പിച്ചവയ്ക്കാൻ ശ്രമിക്കുകയും ആണ്. അവളുടെ കാലുകൾ ഇടറി വീഴാതെ നടക്കുവാൻ ശക്തി നേടട്ടെ.
കുട്ടികൾ വളരാതിരിക്കില്ലല്ലോ. അവർ വളർന്ന് നല്ല വ്യക്തികൾ ആകട്ടെ ..