യുദ്ധകാലത്തെ കുട്ടികൾ - വരയൻ പൈജാമ ധരിച്ച ആൺകുട്ടി
ഐറിഷ് എഴുത്തുകാരനായ John Boyneയുടെ The boy in striped pyjamas എന്ന നോവൽ വിചിത്രമായ ഒരു സൗഹൃദത്തിൻറ്റെ കഥയാണ്. ഒരു വേലിക്കപ്പുറവും ഇപ്പുറവും ആയിനിന്ന് സംസാരിക്കുന്ന രണ്ടുകുട്ടികൾ, ഒരാൾ ആസ്ഷ്വിട്സിലെ തടവുകാരൻ, മറ്റേയാൾ , ആ തടവുകേന്ദ്രത്തിൻറ്റെ മേധാവിയുടെ മകൻ, അവർക്കിടയിലുള്ള ലോഹക്കമ്പികളിലൂടെ കടന്നുപോകുന്നത് ആറായിരം വോൾട്ട് വൈദ്യുതിയും.
ഇത്തരം ഒരു സൗഹൃദം യഥാർത്ഥത്തിൽ സാധ്യമായിരുന്നോ എന്നത് സംശയം തന്നെയാണ്. തികച്ചും സാങ്കൽപ്പികമായ ഒരു കഥയിൽ സാങ്കൽപ്പികമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത് സാധാരണമാണല്ലോ.
ബ്രൂണോയുടെ അച്ഛൻ ഫ്യൂററുടെ വിശ്വസ്തനായ പട്ടാളമേധാവികളിൽ ഒരാളാണ്. ഏറ്റവും പ്രധാനമായ ഒരു ജോലിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ബെർലിനിലെ വീടും സ്കൂളും ബ്രൂണോയ്ക്ക് പ്രിയപ്പെട്ടവ തന്നെയായിരുന്നു. എങ്കിലും നിശബ്ദനായി പെട്ടികൾപൂട്ടി, ദിവസങ്ങൾ യാത്രചെയ്ത് അവനും പോരേണ്ടിവന്നു. തങ്ങളുടെ വണ്ടിയ്ക്ക് സമാന്തരമായി സ്റ്റേഷനിൽ നിന്ന മറ്റൊരു തീവണ്ടിയിൽ ആളുകളെ തിക്കിക്കയറ്റുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.
കുന്നിൻമുകളിലെ പുതിയ വീട്ടിലെ ഏകാന്തത അവനെ വിഷാദനാക്കുന്നു. പതിമൂന്നുകാരിയായ ചേച്ചിക്ക് അവനോടൊപ്പം കളിക്കാൻ താത്പര്യമില്ല.
അവൾ അച്ഛൻറ്റെ കീഴ്ജീവനക്കാരനായ യുവാവിനോട് കളിതമാശ പറഞ്ഞു സമയം ചിലവഴിച്ചു.
ജനാലയിലൂടെ കുന്നിൻമുകളിലുള്ള കുടിലുകളും, അവയ്ക്ക് ചുറ്റുമുള്ള ഇരുമ്പുവേലിയും , വേലിയ്ക്കുള്ളിൽ തിരക്കിട്ട് ജോലിചെയ്യുന്ന വരയൻ പൈജാമ ധരിച്ച ആളുകളും അവൻറ്റെ ജിജ്ഞാസയെ ഉണർത്തുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ആ സ്ഥലം സന്ദർശിക്കുവാൻ ബ്രൂണോ തീരുമാനിക്കുന്നു. അങ്ങനെയാണ് അവൻ ഷ്മുവലിനെ പരിചയപ്പെടുന്നത്. ഷ്മുവലിന്റ്റെ അച്ഛന് വാച്ചുകൾ നന്നാക്കുന്ന ജോലിയായിരുന്നു. കുടുംബത്തോടൊപ്പം യാതനകൾ സഹിച്ച് ദിവസങ്ങൾ യാത്രചെയ്താണ് ഷ്മുവൽ അവിടെ എത്തപ്പെട്ടത്.
ഷ്മുവലിന് എപ്പോഴും വിശപ്പാണ്. വീട്ടിൽനിന്നും റൊട്ടിയും മറ്റും കട്ടെടുത്ത് ബ്രൂണോ ഷ്മുവലിന് നൽകുന്നു.
' നീ ഭാഗ്യവാനാണ്. നിനക്ക് കൂട്ടുകാർ ഉണ്ടല്ലോ. ' യാഥാർത്ഥ്യം എന്താണെന്നറിയാത്ത ബ്രൂണോ
ഷ്മുവലിനോട് പറയും.
'ഞങ്ങൾ കളിക്കാറൊന്നും ഇല്ല!' ബ്രൂണോ ദുഃഖിതനായി മറുപടി പറയും.
അനവധി മധ്യാഹ്നങ്ങൾ കുട്ടികൾ വേലിക്ക് ഇരുവശങ്ങളിലുമായി കഴിച്ചുകൂട്ടുന്നു. ക്രമേണ ബ്രൂണോ തൻറ്റെ പഴയ കൂട്ടുകാരെ മറന്നു. പുതിയ താമസസ്ഥലം അവന് ഇഷ്ടമായി തുടങ്ങി.
മാസങ്ങൾക്ക് ശേഷം, ഒരിക്കൽ, തൻറ്റെ അച്ഛനെ കാണാനില്ല എന്ന് ഷ്മുവൽ പറയുന്നു. താൻ വായിച്ച അപസർപ്പകനോവലിലെന്നപോലെ അടയാളം നോക്കി തുമ്പുണ്ടാക്കി ആ പ്രഹേളിക ദുരീകരിക്കുന്നതിനായി, ബ്രൂണോ വേലിയിലുള്ള വിടവിലൂടെ അപ്പുറത്തെത്തുന്നു. ഷ്മുവൽ കൊടുത്ത വരയൻ പൈജാമ ധരിച്ചപ്പോൾ ബ്രൂണോയെ ആർക്കും തിരിച്ചറിയാൻ ആകാതെയായി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷ്മുവലിൻറ്റെ അച്ഛനെ കണ്ടെത്താൻ കുട്ടികൾക്ക് കഴിയുന്നില്ല. പട്ടാളക്കാർ ഒരുകൂട്ടം മെലിഞ്ഞ മനുഷ്യരെ ഓടിച്ചുകൊണ്ട് വരികയാണ്. പെരുംമഴയിൽ , ആ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ എങ്ങോട്ടോ നീങ്ങുന്നു. ഒടുവിൽ പടികളിറങ്ങി അവരെത്തുന്നത് അടച്ചുറപ്പുള്ള ഒരു ഇരുണ്ട മുറിയിലാണ്. വാതിലുകൾ അടയ്ക്കപ്പെട്ടപ്പോൾ ബ്രൂണോ ഷ്മുവലിൻറ്റെ കയ്യിൽ മുറുക്കെ പിടിച്ചു.
ബ്രൂണോയെ പിന്നീട് ആരും കണ്ടിട്ടില്ല. അമ്മയും ചേച്ചിയും അവനെ ഓർത്തു കരഞ്ഞു. വേലിക്കരികെ നിന്ന് അവൻറ്റെ വസ്ത്രങ്ങൾ കണ്ടെടുത്ത അച്ഛൻ സംഭവിച്ചത് എന്താണ് എന്ന് ഊഹിക്കുന്നു.
ചരിത്രവസ്തുതകളെ സംഭവിച്ചിരിക്കാനിടയില്ലാത്ത വിധം പ്രതിപാദിക്കുന്നു എന്ന ആക്ഷേപം ഈ പുസ്തകത്തിനും അതേപേരിലുള്ള ചലച്ചിത്രത്തിനുമുണ്ട്.