മിഴികളിൽ മായാതെ നിറയുന്ന നോവിനെ,
മൊഴികളിൽ ചോരാതെ കാത്തുവച്ചെത്രനാൾ
മഴയായി മാറട്ടെ, ഇനിയതിൻ താപമീ
വഴികളിൽ പെയ്തങ്ങടങ്ങട്ടെ, മൂകമായ്.