Thursday, October 28, 2021

 പുലരൊളി വീണ്ടുമെൻ ജാലകവാതിലിൽ

പുതിയൊരു പുഞ്ചിരിയായിത്തെളിയവേ,

 പതിയെ കിനാവിന്റ്റെ കമ്പളം മാറ്റി ഞാൻ 

പഴയതാം ലോകത്തിലേക്കു മടങ്ങവേ,

ഉറയുന്നു, കൺകോണിലിന്നലെ കണ്ടൊരാ

മുഗ്ദമാം സ്വപ്നവും, കണ്ണുനീർത്തുള്ളിയായ്!

അതിലോലമെന്നെത്തഴുകിയ കൈകളോ

വഴിതെറ്റി വന്നോരിളംകാറ്റുമാത്രമായ്!