അരുവികൾ പോലെയീ കണ്ണുനീർധാരകൾ
വാർത്തും തുടച്ചും ഒളിപ്പിച്ചുമെത്രനാൾ!
ഹൃദയം വരണ്ടു, തളർന്നങ്ങനന്തരം
വീണ്ടും പ്രതീക്ഷതൻ മുകിലുകാത്തെത്രനാൾ
മാമരക്കൊമ്പിലും പുൽക്കൊടിത്തുമ്പിലും
ആശതൻ പൂക്കൾ തിരഞ്ഞലഞ്ഞെത്രനാൾ
ഒടുവിലാ പൂക്കൾ നിലംപതിച്ചീടവേ
കണ്ണീരരുവിയൊഴുകുന്നു പിന്നെയും