കേട്ടുമറന്നോരു പാട്ടുപോൽ ഞാൻ നിൻറെ-
യുള്ളിൻറെയുള്ളിലൊളിച്ചുനിൽക്കും.
നാവിൻറെ തുമ്പത്തു തത്തിക്കളിച്ചുനി-
ന്നിത്തിരി നേരം കവർന്നെടുക്കും.
അല്ലെങ്കിലവ്യക്തമേതോ കിനാവിൽവ-
ന്നൽപം പരിഭവം കാട്ടി നിൽക്കും.
പതിയെത്തുറക്കും മിഴികളിൽ പുലരിതൻ
നീഹാരബിന്ദുക്കളായി മാറും.