Wednesday, June 1, 2022

Song1

കാവേരീതീരത്ത്,

മഴപെയ്യണനേരത്ത്,

മഴവില്ലുവിരിഞ്ഞതുപോലെന്നരികിലണഞ്ഞവളേ..

കുടമുല്ലപ്പൂമണമന്നെൻ കരളിൽ ചേർത്തവളേ...


കാവേരീതീരത്ത്,

മഴമൂളണ നേരത്ത്,

ചൊടിയുള്ളൊരു പുലരികണക്കെൻ വഴിയിലുദിച്ചവളേ...

കേൾക്കാത്ത കടംകഥപോലെന്നുള്ളിലുറഞ്ഞവളേ... 


കാവേരീതീരത്ത്,

മഴപെയ്യണനേരത്ത്,

മഴവില്ലുവിരിഞ്ഞതുപോലെന്നരികിലണഞ്ഞവളേ..

കുടമുല്ലപ്പൂമണമന്നെൻ കരളിൽ ചേർത്തവളേ...


മയിലാടും വഴിയാകെ

പൂക്കാലം വരവായോ?

കളിപറയും കിളിപോലും 

പാടുന്നതു ചെന്തമിഴോ?

അറിയാത്തൊരു വഴികളിലന്നെൻ കൂടെ നടന്നീലേ...

കനകാംബരമലരുകളന്നാ കവിളിൽ വിടർന്നീലേ...


കരിയെഴുതിയ മിഴിയിണയിൽ

കനവുകളോ കണ്ണീരോ? 

ചാഞ്ചാടും മുടിയഴകിൽ

ഒരു രാവിൻ കൂരിരുളോ?

ആരാരും കാണാതന്നാ കണ്ണുനിറഞ്ഞീലേ...

കടലോളം സങ്കടമന്നങ്ങുള്ളിലൊതുക്കീലേ


കാവേരീതീരത്ത്,

മഴപെയ്യണനേരത്ത്,

മഴവില്ലുവിരിഞ്ഞതുപോലെന്നരികിലണഞ്ഞവളേ..

കുടമുല്ലപ്പൂമണമന്നെൻ കരളിൽ ചേർത്തവളേ...


കാവേരീതീരത്ത്,

മഴതോരണനേരത്ത്,

ഒരുപുത്തന്നാവണിമലരായ് മിഴിയിൽ വിരിഞ്ഞവളേ...

പൊരുളറിയാ പുഞ്ചിരിമാത്രം തന്നുപിരിഞ്ഞവളേ... 


എന്നോമൽ  പൈങ്കിളിയിന്നൊരു കൂട്ടിൽ കേഴുകയോ?

നീയില്ലാതീവഴിയിന്നെങ്ങോട്ടോ നീളുകയോ? 

മഞ്ഞണിയും മലരുകൾ പോലും മുള്ളുകളായില്ലേ...

മരവിച്ചൊരു വേദനയിന്നെൻ  നെഞ്ചിലുറഞ്ഞില്ലേ... 


ഞാൻ കണ്ടൊരു കനവെല്ലാം

ഒരു കാറ്റിൽ കൊഴിയുകയോ?

കുളിരേകും മാർഗഴിയും

കനലായങ്ങെരിയുകയോ?

ഒരുവാക്കും മിണ്ടാതന്നെൻ നെഞ്ചുതകർത്തീലേ...

കുടമുല്ലപ്പൂമണമേറ്റെൻ

 കരളുപിളർന്നീലേ...


കാവേരീതീരത്ത്,

മഴപെയ്യണനേരത്ത്,

മഴവില്ലുവിരിഞ്ഞതുപോലെന്നരികിലണഞ്ഞവളേ..

കുടമുല്ലപ്പൂമണമന്നെൻ കരളിൽ ചേർത്തവളേ...