ഇന്നിന്റെ ക്ഷീണിച്ച കണ്ണുകളാലെ ഞാൻ
എന്നോ കൊഴിഞ്ഞതാം ഇന്നലെകൾ കാണവേ,
എന്നോ തിരിഞ്ഞു നടന്ന വഴികളി-
ലെങ്ങോ കളഞ്ഞ വളത്തുണ്ടുതേടവേ,
പഴയൊരാ വേനലിൻ വെയിലൊളി വീണ്ടുമെൻ
കവിളിലെ കണ്ണുനീർപ്പാടുകൾ മായ്ക്കയായ്!
കാതിൽ മന്ത്രിപ്പതു കാറ്റിൻറെ മൂളല-
ല്ലരികിൽ വന്നിമ്പമായാരോ വിളിക്കയായ് !