ആയിരം കാതങ്ങളിനിയും നടന്നിടാം,
ആകാശവീഥിതൻ അതിരുകൾ താണ്ടിടാം,
ആദിയില്ലാത്തതിനില്ലുലകിലന്ത്യവും,
ആശാമലരുകൾ വീണ്ടും വിരിഞ്ഞിടും.