പുഷ്പവിലാസം എന്ന ആ വീട് ഇന്ന് കാണുന്ന ഏകദേശരൂപത്തിൽ എത്തിയത് 1930ൽ ആണ്. അതിനുമുൻപ് അവിടം എങ്ങനെ ആയിരുന്നു എന്ന് എനിയ്ക്ക് അറിയില്ല. പറഞ്ഞുകേട്ടിട്ടുള്ളിടത്തോളം പണ്ടുകാലം മുതലെ, അവിടെ പേര് അന്വർത്ഥമാക്കും വിധം നിറയെ പൂക്കൾ ഉണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത് മുറ്റത്ത് വിവിധയിനം അടുക്കു ചെമ്പരത്തികളും തെച്ചികളും റോസുകളും, ഡാലിയ, സീനിയ, ജെസീന, ഓർക്കിഡ് തുടങ്ങിയ വിദേശികളായ പൂച്ചെടികളും സദാ പൂത്തുനിന്നു. മതിലിനരികിൽ ബോഗൈൻ വില്ല പടർന്നുകിടന്നു. മരങ്ങളിൽ നിത്യകല്യാണിയും കുടമുല്ലയും ചുറ്റിക്കയറി. നിശാഗന്ധി ഇടയ്ക്കെങ്കിലും രാത്രികളെ അഭൗമമായ സൗരഭ്യത്തിൽ ആറാടിച്ചു. ആരും നനയ്ക്കാതെ തന്നെ മന്ദാരം, പവിഴമല്ലി, നന്ത്യാർവട്ടം, കനകാംബരം, പാർവ്വതി മുല്ല തുടങ്ങിയവ നിറയെ പൂത്തു.
ഇവയെ കൂടാതെ, പേരറിയാത്ത അനേകം കാട്ടുപൂക്കൾ, ജന്മനാ പ്രകൃത്യാരാധികയായ ഒരു കൊച്ചുബാലികയെ സന്തോഷിപ്പിക്കാൻ എന്നവണ്ണം, എങ്ങും നിരവധി നിറങ്ങൾ വരച്ചു. ഇളം വയലറ്റ് നിറത്തിൽ നാഴിക മണിയുടെ ആകൃതിയിലുള്ള പൂക്കളെ ഞാൻ ഒരു പ്രത്യേകസ്നേഹത്തോടെ ഓർക്കുന്നു. പിങ്ക് നിറമുള്ള പൂക്കളുള്ള കാട്ടുവള്ളികളേയും. മഴക്കാലത്ത് ഒരു രാത്രികൊണ്ട് എന്നപോലെ
പൊടിച്ചുവരാറുള്ള തണ്ടർ ലില്ലികൾ എന്നിൽ എന്തെന്നില്ലാത്ത ഒരാഹ്ലാദം ഉണ്ടാക്കാറുണ്ടായിരുന്നു. അവ തികച്ചും പ്രകൃതിയുടെ ഒരു സമ്മാനം തന്നെ ആയിരുന്നു ആ ഭാഗത്തുള്ള മറ്റൊരു വീട്ടിലും ഞാൻ അത്തരം പൂക്കൾ കണ്ടിട്ടില്ല. അവ പൂക്കുന്നത് എനിയ്ക്കുവേണ്ടി മാത്രമാണ് എന്ന് ഞാൻ കരുതി.
സ്കൂളില്ലാത്ത ദിവങ്ങളിൽ ഞാൻ രാവിലെമുതൽ പ്രകൃതിയുടെ ഇത്തരം അത്ഭുതങ്ങളെ തേടി നടന്നു. ആരും എന്നെ വിലക്കിയില്ല. അവിടെ, പൂക്കളുടെയും പുസ്തകങ്ങളുടെയും ആ ലോകത്ത് ഞാൻ എന്നും സുരക്ഷിതയായിരുന്നു. ആത്മാവിൽ മുറിവുകൾ ഉണ്ടായത് പിന്നീടാണ്. എന്റെ സ്വന്തം എന്ന് വിളിക്കപ്പെടുന്ന ഈ ലോകത്തേയ്ക്ക് വന്നതിനുശേഷം. ഒന്നിലധികം ജില്ലകളുടെ ചുമതല വഹിച്ചിരുന്ന എന്റെ മാതാപിതാക്കൾക്ക് എന്റെ വേദനകളും ഭയവും കണ്ടെത്താൻ ആയില്ല. ഇനി അവരെ പഴിചാരിയിട്ടെന്താണ്? വിധി ഓരോരുത്തർക്കും ഓരോന്ന് കരുതിയിട്ടില്ലേ. ഓരോ വഴിയും തിരികെ നടന്ന് ചെയ്യേണ്ടത് ചെയ്യുവാനും തെറ്റുകൾ തിരുത്താനും ആർക്കും ആകില്ലല്ലോ?
വഴികൾ ഇനിയും മുന്നോട്ട് പോകുകയാണ്. വഴിയരികിൽ ഇനിയും പൂക്കലുണ്ടാകാം.