കുട്ടിക്കാലത്ത് ഞാൻ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് , പലപ്പോഴും ബബിയേച്ചി നട്ടുനനച്ചു പരിപാലിച്ചിരുന്ന ബിഗോണിയകളുടെ ഇലകളും പൂക്കളും നുള്ളി കയ്യിൽതേച്ച് കൈ ചുവപ്പിക്കുന്നതിനോ, ആന്തൂറിയങ്ങൾ പറിച്ച്, കടലാസുതോണി പോലെ വെള്ളത്തിൽ ഒഴുക്കുന്നതിനോ ഒക്കെ ആയിരുന്നു. സ്വതവേ ഒരു കണിശക്കാരിയായിരുന്ന അവർക്ക് തന്റെ ഓമനകളായ അലങ്കാരസസ്യങ്ങളോടുള്ള അതിക്രമം പൊറുക്കാൻ ആകുമായിരുന്നില്ല. വൈദ്യവിദ്യാർഥിനി എന്നതിൽ ഉപരി ഒരു ചിത്രകാരി കൂടി ആയിരുന്ന അവർ, ചായം തേച്ചു ഭംഗിയാക്കിയ പൂച്ചെട്ടികളിൽ ഞാൻ ആവശ്യത്തിലേറെ വെള്ളം കോരിയൊഴിച്ച്, ഉരുളൻ കല്ലുകൾ പെറുക്കിയിട്ട് വെള്ളക്കെട്ടുണ്ടാക്കി. ആ ചെടിച്ചട്ടി ഒരു കായലാണെന്നും അതിന്റെ നടുവിൽ പേടിച്ചരണ്ടുനിൽക്കുന്ന ആന്തൂറിയം ഒരു ദ്വീപാണെന്നും ഞാൻ വിഭാവന ചെയ്തു. സൂര്യപ്രകാശത്തിൽ എന്റെ ചെറിയ പൊയ്ക വെട്ടിത്തിളങ്ങുകയും, അതിൽനിന്ന് നനഞ്ഞ മണ്ണിന്റെ ഗന്ധം ഉത്ഭവിക്കുകയും ചെയ്തു.എന്നാൽ പിന്നീട്, അത് കൂത്താടികളുടെ ആവാസകേന്ദ്രമായി.
എന്നെ ശിക്ഷിച്ചത് വലിയമ്മ ആയിരുന്നുവെങ്കിലും, എന്റെ പരീക്ഷണങ്ങളെ കണ്ടുപിടിച്ച് ഒറ്റു കൊടുത്ത ബബിയേച്ചിയോട് എനിയ്ക്ക് വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു .
ഇന്നും അവർ കൊതുകുമായി യുദ്ധത്തിലാണ്. ഈയിടെ സംസ്‌ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ആയി ചാർജ്
എടുത്ത അവർ കൊതുകിനെയും ഡെങ്കിപ്പനിയെയും തുരത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
അവർ വിജയിക്കട്ടെ.. അവരിൽ എവിടെയോ അവരുടെ അമ്മയുടെ അംശം ഉണ്ടെന്ന് ഞാൻ കരുതുന്നു.
നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. കുട്ടികളെയും കൊണ്ട് തനിച്ച് യാത്രചെയ്യുക എന്നതിൽ ഉപരി, ഡെങ്കിപ്പനിയും കൊതുകും എന്നെ ഭയപ്പെടുത്തുന്നു.