യുദ്ധകാലത്തെ കുട്ടികൾ - യോനയുടെ കുട്ടിക്കാലം
തുടക്കത്തിൽ പൊട്ടിച്ചിരികളുണ്ട് , സ്നേഹത്തിന്റെ ഊഷ്മളതയും...
പിൽക്കാലത്ത് ശാസ്ത്രജ്ഞൻ ആയിത്തീർന്ന യോന ഒബർസ്‌കിയുടെ ഓർമ്മകളാണ് A childhood എന്ന പുസ്തകത്തിൽ.
യോനയ്ക്ക് നാലുവയസ്സ് തികയുകയാണ്. അവനുചുറ്റും സമ്മാനപ്പൊതികളുണ്ട്. അച്ഛനുമമ്മയും അവന്റെ മുഖത്തോടു മുഖങ്ങൾ ചേർത്തുവച്ച് മുഖങ്ങൾകൊണ്ട് ഒരു വട്ടമുണ്ടാക്കി അവനെ ചിരിപ്പിക്കുന്നു.
പുറത്തെ നനുത്തമണ്ണിൽ അവൻ മണ്ണപ്പമുണ്ടാക്കി കളിക്കുന്നു. ഫെറിയിൽ യാത്ര ചെയ്ത് അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ ജോലിസ്ഥലത്ത് പോകുന്നു. അവിടത്തെ ടൈപ്പ് റൈറ്ററിൽ കളിക്കുന്നു.
അവൻ സന്തോഷവാനാണ്..തന്റെ കോട്ടിൽ പുതുതായി തുന്നിവെച്ച നക്ഷത്രത്തിന്റെ അർത്ഥം അവന് അറിയില്ല. അത് ഭംഗിയുള്ള ഒരു നക്ഷത്രമല്ലേ...'അമ്മ പറയുന്നു. നീ എന്തിനാണ് വിഷമിക്കുന്നത്. അമ്മ അവന്റെ മുടി മുകളിലേക്ക് ചീകി വച്ച് അവനെ സുന്ദരനാക്കുന്നു.
ഒരു രാത്രിയിലാണ് പട്ടാളക്കാർ വരുന്നത്. തന്റെ പുതിയ പതുപതുത്ത പുതപ്പിനുള്ളിൽ ഉറങ്ങിക്കിടന്ന യോനയെ അമ്മ വിളിച്ചുണർത്തുന്നു. 'നമുക്ക് മറ്റൊരിടത്തേക്ക് പോകണം', അമ്മ പറയുന്നു. അവർ സാധനങ്ങൾ വാരിക്കെട്ടി രണ്ടു വലിയ പെട്ടികളിലാക്കി തിരക്കിട്ടുനടക്കുന്നു. യോനാ ഉറക്കപ്പിച്ചിൽ തന്റെ മറന്നുവെച്ച കളിപ്പാട്ടത്തെയോർത്ത് കരയുന്നു.
തീവണ്ടി അവരെകൊണ്ടുപോകുന്നത് വെസ്റ്റർബ്‌റൂക് എന്നയിടത്തേയ്ക്കാണ്. 'ഞങ്ങൾ പാലസ്തീനിലേയ്ക്ക് പോകാനുള്ള കടലാസുകൾക്കായി കാത്തിരിക്കുകയാണ്' , യോനയുടെ അച്ഛൻ പറയുന്നു. 'അത് ശരിയാകുന്നതുവരെ നിങ്ങൾ ഇവിടെ നിന്നേ പറ്റൂ', പട്ടാളക്കാർ പറയുന്നു. 'ഒന്നും പേടിക്കാനില്ല , ഇതാ നോക്കൂ നമുക്ക് വേണ്ടതെല്ലാം കൊണ്ടുവന്നിട്ടുണ്ടല്ലോ, നിന്റെ പുതപ്പുപോലും'. യോനയുടെ അമ്മ അവന്റെ ചെവിയിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു.
കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടുമൊരു തീവണ്ടിയാത്ര. പാലസ്തീനിലേയ്ക്കാണോ ? യോനയ്ക്കറിയില്ല, ഭയം തോന്നുമ്പോഴൊക്കെ അവൻ അമ്മയോട് ചേർന്നിരുന്നു.
വണ്ടിനിർത്തുന്നത് ഇരുണ്ട കെട്ടിടങ്ങളുള്ള ഒരിടത്താണ് . അച്ഛൻ അവരോടോപ്പമില്ല. യോനായും അമ്മയും മറ്റുചില സ്ത്രീകളോടും കുട്ടികളോടും ഒപ്പം ഒരു കൂടാരത്തിൽ കഴിയുന്നു. 'ഇത് ബെർഗർ ബെൽസൺ എന്ന തടവുകേന്ദ്രമാണ്, ഇനി ആർക്കും പാലസ്തീനിലേയ്ക്ക് പോകാനാവില്ല', മുതിർന്നവർ പറയുന്നു.
അച്ഛന്റെ പിറന്നാളാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഭക്ഷണം മിച്ചം പിടിച്ച് അമ്മ ഉരുളക്കിഴങ്ങു കൊണ്ട് ഒരു കേക്ക് ഉണ്ടാക്കി , അതും കൊണ്ട് അച്ഛനെ കാണാൻ പോകുന്നു. ആയിരം ഗിൽഡറുകൾക്ക് പകരമായി അച്ഛനോടൊപ്പം ഏതാനും നിമിഷങ്ങൾ. അച്ഛന്റെ മെലിഞ്ഞുണങ്ങി, മുടിയും താടിയും വളർന്ന രൂപം കണ്ട് യോന ഭയന്നു. അച്ഛൻ ആർത്തിയോടെ ഭക്ഷണം കഴിച്ചു, അമ്മയുടെ കൈപിടിച്ച് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
അച്ഛൻ ആശുപത്രിയിലായത് വളരെ പെട്ടെന്നാണ്. അച്ഛനെ പോയിക്കാണാൻ അമ്മയ്ക്കും യോനായ്ക്കും അനുവാദമുണ്ട്. 'കിടക്കകൾ ഒഴിച്ചല്ലേ പറ്റൂ, രോഗികളായി അനേകം പേരുണ്ട്. ' ഡോക്ടർ അമ്മയോട് പറയുന്നു. അമ്മ ഡോക്ടറോട് തർക്കിക്കുന്നു. അതിനിടയിൽ അച്ഛന്റെ ശ്വാസം ധൃതഗതിയിൽ ആകുന്നതും ഒടുവിൽ അത് നിലയ്ക്കുന്നതും യോന കാണുന്നു.
മുതിർന്ന കുട്ടികൾ അവരോടൊപ്പം കളിക്കാൻ യോനയെ അനുവദിയ്ക്കുന്നില്ല. 'ഞാനും വലിയ കുട്ടിയാണ്. എന്റെ അച്ഛൻ മരിച്ചു, നിങ്ങളറിഞ്ഞില്ലേ ' യോനപറഞ്ഞു.
അവൻ കുട്ടികളോടൊപ്പം കൂടാരങ്ങൾക്കിടയിലൂടെ നടന്ന്, അടച്ച വാതിലുള്ള ഒരു കെട്ടിടത്തിനടുത്തെത്തി. ഒരുകുട്ടി വാതിൽ തള്ളിത്തുറന്ന് യോനയെ അകത്തേക്ക് തള്ളി. ' ധൈര്യമുണ്ടെങ്കിൽ അകത്ത് പോയി നിന്റെ അച്ഛനെ കണ്ടുപിടിക്ക് ' കുട്ടികൾ വാതിൽ പുറത്തുനിന്ന് പൂട്ടി.
മൃതദേഹങ്ങളുടെ ഒരു കൂമ്പാരമാണ് യോന കാണുന്നത്. അതിൽ അച്ഛനെവിടെ.. കഥയുടെ തുടക്കത്തിൽ മണ്ണുകുഴച്ച് മണ്ണപ്പം ഉണ്ടാക്കിയ അതേ ലാഘവത്തോടെ അവൻ ഓരോ ശവവും നീക്കിമാറ്റി അച്ഛനെ കണ്ടുപിടിക്കുന്നു.
കുറേനാളുകൾക്കുള്ളിൽ വീണ്ടും തീവണ്ടിയാത്ര. 'അമ്മ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. ഇടയ്ക്ക് തീവണ്ടി എത്രയോ മണിക്കൂറുകൾ ഒരിടത്തു നിർത്തുന്നു. എന്തൊക്കെയോ ശബ്ദങ്ങൾ. 'ചുവന്ന പട്ടാളമാണ് നമ്മൾ സ്വതത്രരായി ' ആരോ പറയുന്നു.
രക്ഷാകേന്ദ്രത്തിൽ എത്തുന്ന യോനയോടൊപ്പം അമ്മയില്ല. അമ്മ ആശുപത്രിയിലാണ്. അവർ മരുന്നുകഴിക്കാൻ സമ്മതിക്കാതെ പിച്ചും പേയും പറയുന്നു. എല്ലാം വിഷമാണ് , എല്ലാം വിഷമാണ് ...അവർ പിറുപിറുക്കുന്നു.
അമ്മയും മരിക്കുന്നു, പിന്നീട് യോന അച്ഛന്റെ പഴയ കൂട്ടുകാരന്റെ സംരക്ഷണയിലാകുന്നു. 'നിനക്ക് ഏഴു വയസ്സായി , നീ വലിയകുട്ടിയാണ് ' വളർത്തമ്മ പറയുന്നു.
തന്റെ ചുറ്റും മുഖങ്ങൾകൊണ്ട് വട്ടമുണ്ടാക്കാൻ ആരുമില്ല എന്ന് യോന മനസിലാക്കുന്നു.
വളരെക്കാലങ്ങൾക്കുശേഷം, ഭൗതികശാസ്ത്രജ്ഞൻറെ അവലോകന ബുദ്ധിയോടെ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ, അതിലെ ദുരന്തങ്ങളെപ്പോലെതന്നെ കറകളഞ്ഞ സ്നേഹവും യോന ഒബർസ്‌കിയുടെ കണ്ണുകൾ നിറയിച്ചിരിക്കണം.
ഉപാധികളില്ലാത്ത സ്നേഹം ഒരുപക്ഷെ മരണം കൊണ്ട് അവസാനിക്കുന്നില്ലായിരിക്കാം....