അലയുന്ന കാറ്റിനോടെത്ര ചോദിച്ചു ഞാൻ,
അകലുന്ന മുകിലിനോടെത്രമേൽ കെഞ്ചി ഞാൻ .
ഇല്ലൊരു വാർത്തയും ,കാതോർത്തിരിക്കിലും,
ഇഴയും നിശബ്ദത മാത്രമാണുത്തരം.