Friday, September 16, 2022

വന്നുനിൽക്കയാണിന്നുമെന്നോർമ്മകൾ 

വെമ്പലോടെ, നിൻ മാനസവീഥിയിൽ.

മൂടിവച്ചൊരാ വാതായനങ്ങളിൽ 

മെല്ലെ വന്നു വിളിക്കയാണെന്തിനോ.


താഴടച്ചോരു വാതിലിൻ പാളികൾ 

തള്ളിനോക്കുകയാണവർ,  ദീനരായ്! 

താഴെ വന്നു പതിക്കിലും, മൂകരായ്,

തങ്ങി നിൽക്കുന്നു വാതിൽപ്പടികളിൽ!

 

'നിഷ്കളങ്കരാം ഞങ്ങളെയീവിധം,

നിർദ്ദയം പുറത്താക്കുവതെന്തിനായ്?'

നിസ്സഹായരായ് ചോദിക്കയാണവർ.

നിഷ്പ്രതീക്ഷരായ് കേഴുകയാണവർ.