Sunday, January 29, 2023

ചിലപ്പോളോക്കെ പണ്ടെങ്ങോ ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതകഥകൾ എൻറെ ഉറക്കം കെടുത്താറുണ്ട്. ദിവസങ്ങളോളം ആ കഥകൾ മനസ്സിൽ നിന്നുമാറാതെ എന്നെ നോവിച്ചുകൊണ്ടിരിക്കും. ഇത്തരം കഥകൾ പലർക്കും പ്രേരണയാകാറുണ്ട്.ചിലപ്പോളോക്കെ അവ ഒരു സങ്കീര്‍ത്തനംപോലെ മനോഹരമായ എന്തോ ആയി മാറുന്നു. ഏറ്റവും അത്ഭുതം എന്നെ വേദനിപ്പിച്ച അതേ കഥകൾ മറ്റു ചിലരുടേയും ഉറക്കം കെടുത്തിയിട്ടുണ്ട് എന്നതാണ്. അവർ ആ കഥാതന്തുവിൽ നിന്നും മനോഹരമായ അഭ്രകാവ്യങ്ങൾ തീർക്കുന്നു.

എന്റ്റെ നോവുകൾ എന്നും എന്റ്റെ ഉള്ളിൽ തന്നെ അടങ്ങുന്നു.