Sunday, February 19, 2023
പ്രണയമെങ്കിൽ , ഞാൻ സാഹിറിന്റെ വരികളിലെ പ്രണയമാണ്...
എന്റെ കണ്ണുകളിൽ മായാജാലമില്ല ..
മായാതെ നിൽക്കുന്നത് ദൈന്യത മാത്രം ..
ഉറങ്ങാത്ത രാത്രികളുടെ ഇരുളുമാത്രം..
നടന്നുതളർന്ന കാലുകൾക്ക് നൃത്തച്ചുവടുകളില്ല,
അവ തേടുന്നത് വിശ്രമിക്കാനുള്ള ഇടം മാത്രം.
സ്വപ്നങ്ങളുടെ തീജ്വാലകൾ അണഞ്ഞുകഴിഞ്ഞു
ഇനി ബാക്കിയുള്ളത് കനലുകൾ മാത്രം ...
നിന്റെ ഓർമ്മകളിലെ എന്റെ ചിത്രങ്ങൾക്ക് ഇപ്പോഴും നിറങ്ങളുണ്ടോ ?
വർഷങ്ങൾ ആ നിറങ്ങൾ പോലും മായ്ച്ചുകളഞ്ഞോ ?