Saturday, April 1, 2023

പറഞ്ഞ കഥകളേക്കാൾ ഒരുപക്ഷെ പറയാനാഗ്രഹിച്ച കഥകളാകും കൂടുതൽ.. പണ്ടെപ്പോളോ ഒരുരൂപ സ്റ്റാമ്പൊട്ടിച്ച കവറിനുള്ളിലെ നാലായി മടക്കിയ കടലാസിന്റ്റെ ഒരറ്റത്ത് എഴുതപ്പെട്ട ചില വരികൾ... അല്ലെങ്കിൽ മേഘാവൃതമായ ആകാശത്തോട് മാത്രമായി പറഞ്ഞ ആശയങ്ങൾ. എന്തുകൊണ്ടോ മേഘങ്ങൾക്ക് വഴിതെറ്റി. കത്തുകളുടെ കാലം, അതു കഴിഞ്ഞുംപോയി. കഥകൾ, അവ അവസാനം കണ്ടെത്താനാകാതെ അലയുകയാണ്..