പുലരിതന്നാർദ്രമാം കൈവിരൽ വീണ്ടുമെൻ
ഹൃദയമാം വീണതൻ തന്ത്രികൾ മീട്ടവേ,
പരിഭവിച്ചെങ്ങോ മറഞ്ഞോരു സുര്യനെൻ
ആകാശവീചിയിൽ വീണ്ടും തെളിയവേ,
നെഞ്ചോടുചേർക്കാൻ കൊതിച്ചോരുഷസ്സിനായ്
കണ്ണുനീർത്തുള്ളികൾ നേദിക്കയായി ഞാൻ!
ഉള്ളിൽ തുളുമ്പുന്ന പ്രാർത്ഥനയിന്നിതാ
ചുണ്ടുകൾ വീണ്ടുമുരുവിട്ടുതീർക്കയായ്!