വർഷങ്ങൾക്ക് മുൻപൊരു പനി ദിവസം.
ഉച്ചയ്ക്ക് വീട്ടിലെത്തിയത് വല്ലാത്തൊരു മന്ദതയോടെയാണ്. അവർ എന്റെ നെറ്റിയിൽ കൈവച്ചുനോക്കി.
"നല്ല ചൂടുണ്ടല്ലോ.." അവരുടെ മുഖത്ത് പരിഭ്രമം. "രാവിലെ തന്നെ ടീച്ചറോട് ചോദിച്ചിട്ട് പോരായിരുന്നില്ലേ. ഇനിയിപ്പോ ഉച്ചയ്ക്ക് പോണ്ട ."
"എന്റെ ബാഗ് സ്കൂളിലാണ്." ഞാൻ പറഞ്ഞു. ചുമരിൽ താങ്ങിക്കൊണ്ട് ഞാൻ കോണിപ്പടികളിലൊന്നിലിരുന്നു.
"അത് സുപ്രിയ പോയി കൊണ്ടോരും."
അവർ ചൂടുള്ള കഞ്ഞിവെള്ളം ഒരു കോപ്പയിൽ പകർന്ന് കൊണ്ടുവന്നു. ഞാൻ നിസ്സഹായതയോടെ അവരെ നോക്കി അത് വാങ്ങി.
"മോളില് കെടക്കണ്ട, ഇവിടെ താഴെ കെടന്നാമതി. വിളിച്ചാ കേട്ടില്ലെങ്കിലൊ?"
"എനിയ്ക്ക് 'ഗംഗ' പാടിത്തെരോ?" ഞാൻ ചോദിച്ചു?
തുറന്നു കിടക്കുന്ന ജനാലയിലൂടെ പടിയ്ക്കലെ പേരമരം എനിയ്ക്ക് കാണാമായിരുന്നു. ഉച്ചവെയിലിൽ പേരയിലകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടോ? അതോ പനിയുടെ മന്ദതയോ ?
എന്റെ കണ്ണുകളിൽ വീണ്ടുമൊരു പനിയുടെ ആലസ്യം. എന്റെ കൈകാലുകളിൽ ചെറിയ നീർക്കുമിളകൾ. എന്തോകൊണ്ടോ ഞാൻ അവരെയും ആ പേരമരത്തേയും ഓർക്കുന്നു.