Sunday, January 30, 2022


 

Saturday, January 29, 2022

ഇല്ല , സുകൃതമെൻ ജന്മാന്തരങ്ങളിൽ 

നിന്നശ്രുബിന്ദുവായ് മണ്ണിൽ പതിക്കുവാൻ.

എന്നോ മരിച്ചോരു താരകമായി ഞാൻ 

ഇന്നും വെളിച്ചം ചൊരിയുകയായിടാം.

ആകാശമേ, നിന്നനന്തമാം ചാരുത

എന്റേതുമാത്രമെന്നെന്തേ നിനച്ചു ഞാൻ. 

 


Tuesday, January 4, 2022

 

കാത്തു കാതോർത്തുനിൽപ്പുഞാനെന്തിനോ

കാലമേ നിന്റെ കാരുണ്യമൊന്നിനായ്, 

നീറിനീറിയെൻ നെഞ്ചിലെത്തീയ്യിലീ

കണ്ണുനീരും കരിഞ്ഞുവെന്നാകിലും,

ഇവിടെ മൂളുന്നൊരീമഞ്ഞുകാറ്റിനും

കഥകളില്ലിനി ചൊല്ലുവാനെങ്കിലും,

കനവുകാണുകയാണു ഞാൻ പിന്നെയും,

കനവുകാണുകയാണു ഞാൻ പിന്നെയും.


പാതിമാത്രം പറഞ്ഞ സ്വകാര്യവും,

മാഞ്ഞുപോയൊരാ മന്ദഹാസങ്ങളും,

പോയ്മറഞ്ഞ പൂക്കാലവുമെന്തിനോ

കനവുകാണുകയാണുഞാൻ പിന്നെയും.