ബാല്യത്തിൻറെ അന്ത്യം
അപകടം നടന്നത് എങ്ങനെയാണ് എന്ന് ആർക്കും കൃത്യമായി പറയാനായില്ല. അമ്മ, വിലകൂടിയതെങ്കിലും ഇളംനിറത്തിലുള്ള കോട്ടൺ സാരിയുടെ തലപ്പുകൊണ്ട് മുഖവും കണ്ണുകളും തുടച്ചുകൊണ്ടിരുന്നു. അച്ഛൻ വിറയ്ക്കുന്ന കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പോലീസുകാരുടെ ചോദ്യങ്ങൾക്ക് വിക്കി വിക്കി ഉത്തരം കൊടുത്തു. മകൻ, അവരുടെ കണ്ണിലെ കൃഷ്ണമണി, ഗോവണിപ്പടികളിലൊന്നിൽ ഇരുന്നുകൊണ്ട് അന്തരീക്ഷത്തിലെ ഏതോ അവ്യക്തമായ ബിന്ദുവിനെ തുറിച്ചുനോക്കി. നിഗൂഢമായ മുഖഭാവമുള്ള ജോലിക്കാരി തിരശ്ശീലയ്ക്കു പിറകിൽ മറഞ്ഞുനിന്ന് സംഭാഷണം ശ്രദ്ധിച്ചു. തന്റെ ഹൃദയമിടിപ്പുകൾ അവിശ്വസിനീയമാംവിധം ഉച്ചത്തിലാണെന്നും , അതുകേട്ട് പോലീസ് ഇൻസ്‌പെക്ടർ തന്നോട് സംസാരിയ്ക്കണം എന്ന് ആവശ്യപ്പെടും എന്നും അവർ ഭയപ്പെട്ടു.
അവരാരും തന്നെ അപ്രതീക്ഷിതമായ ഒന്നും അതിനുമുൻപ് അഭിമുഖീകരിച്ചിട്ടില്ല. സമയനിഷ്ടയാണ് ജീവിതവിജത്തിന്റെ ഒന്നാംപാഠം എന്ന് വിശ്വസിക്കുന്നവരാണ് ആ കുടുംബാംഗങ്ങൾ മൂവരും. സമയരേഖയുടെ കൃത്യമായി രേഖപ്പെടുത്തിയ ബിന്ദുക്കളിലാണ് അവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ പ്രത്യക്ഷത്തിൽ കടന്നുപോയിരുന്നത് .
'അപകടം' സംഭവിച്ച ദിവസവും അതിൽനിന്നും വിഭിന്നമല്ലായിരുന്നു. രാവിലെ കൃത്യം ഏഴരയ്ക്ക് അവർ പ്രാതൽ കഴിച്ചു, എട്ടുമണിയ്ക്ക് മകൻ കോളേജ്ബസിൽ കയറി നഗരത്തിന്റെ മറ്റൊരു ഭാഗത്തുള്ള എഞ്ചിനീറിങ് കോളേജിലേയ്ക്ക് പോയി, ഒന്പതുമണിയ്ക്ക് അച്ഛനമ്മമാർ അവരുടെ ജോലിസ്ഥലങ്ങളിലേയ്ക്കും ജോലിക്കാരി അവരുടെ വീട്ടിലേക്കും പോയി. ക്ര്യത്യം അഞ്ചുമണിയ്ക്കുതന്നെ തിരിച്ചെത്തണമെന്ന് അമ്മ അവരെ ആവർത്തിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.
കുട്ടിയ്ക്ക് അന്ന് പനിയായിരുന്നു. അവൾ സ്കൂളിൽ പോകാതെ തന്റെ മുറിക്കുള്ളിൽ മൂടിപ്പുതച്ചുകിടന്നു!
കുട്ടി , ജീവിതത്തെ കണിശതയോടെ കണ്ടിരുന്ന ആ വീട്ടിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായിരുന്നു. അവരുടെ വേഗത്തിലോടുന്ന ജീവിതത്തിലേയ്ക്ക്, ആകാശത്തുനിന്ന് പെട്ടൊന്നൊരുദിവസം വന്നുവീണ അന്യഗ്രഹജീവിയെപ്പോലെ ആയിരുന്നു അവൾ. കുട്ടിയുടെ ലോകത്ത് സമയം വളരെ പതുക്കെ ആയിരുന്നു ചലിച്ചിരുന്നത്. സ്‌കൂൾ ബസ് വിട്ടുപോകുക , ഗൃഹപാഠം ചെയ്യാൻ മറക്കുക , മഴനനഞ്ഞു പനിപിടിയ്ക്കുക - ഇതെല്ലം അവൾക്ക് സാധാരണയായിരുന്നു. അവളുടെ വിചിത്രമായ രീതികൾ മനസ്സിലാകാത്തതുകൊണ്ടും , അവ മനസ്സിലാക്കാൻ ശ്രമിക്കാനുള്ള സമയമില്ലാത്തതുകൊണ്ടും അച്ഛനമ്മമാർ അവരുടേതായ തിരക്കുകളിൽ ജീവിച്ചു.

ഒരുപക്ഷെ, സമയരേഖയിൽ കൃത്യമായി രേഖപ്പെടുത്തിയപോലെ തന്നെയായിരുന്നു ഓരോ മഴക്കാലത്തും അവൾക്ക് ഉണ്ടാകാറുള്ള ജലദോഷപ്പനി .
'കുട്ടി' എന്നതിലുപരിയായ ഒരു വിശേഷണത്തിന് അവൾ അർഹയായിരിക്കണം, പക്ഷെ ജീവിച്ചിരുന്ന പന്ത്രണ്ടു വർഷക്കാലം അവൾ പൊതുവെ വിളിക്കപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു.
സ്കൂൾ രെജിസ്റ്ററിൽ അവൾക്ക് ഒരു പേരുണ്ടായിരുന്നു. ആശയ്ക്ക് വകയില്ലാത്ത വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നതിനാൽ അദ്ധ്യാപകരും, അടുത്ത കൂട്ടുകാർ ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥികളും ആ പേര് അധികമൊന്നും ഉപയോഗിച്ചില്ല.
********
കുട്ടിയുടെ അസാന്നിദ്ധ്യം , സത്യത്തിൽ , ആ വൈകുന്നേരം ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. അവൾ, പതിവുപോലെ, മുറിക്കുള്ളിൽ പുസ്തകം വായിച്ചുകൊണ്ടു കിടക്കുകയോ, തുറന്നിട്ട ജനാലയിലൂടെ വിദൂരതയിലേയ്ക്ക് നോക്കി സമയം കളയുകയോ ആണെന്ന് അമ്മ കരുതി. അച്ഛൻ അവളെപ്പറ്റി ചിന്തിച്ചതെ ഇല്ല എന്നതാണ് സത്യം. എട്ടരമണിയ്ക്ക് അത്താഴമേശയിൽ അവളെ കാണാതായപ്പോൾ മാത്രം അയാൾ നെറ്റിചുളിച്ചുകൊണ്ട് ഭാര്യയെനോക്കി.
കുട്ടിയെ കാണാനുണ്ടായിരുന്നില്ല, എവിടെയും!
ആരെങ്കിലും അതിക്രമിച്ചു കടന്ന ഒരു സൂചനയും വീട്ടിൽ ഒരിടത്തും ഇല്ലായിരുന്നു. മകൻ മൂന്നുമണിയ്ക്ക് സ്വന്തം താക്കോൽ കൊണ്ട് വീട് തുറന്നാണ് അകത്തുകയറിയത് . താക്കോൽക്കൂട്ടങ്ങൾ മൂന്നും വാതിലുനുപിറകിലുള്ള കീ ഹോൾഡറിൽ തന്നെ തൂങ്ങുന്നുണ്ടായിരുന്നു.
വീട്ടിന്റെ മുക്കും മൂലയും , വാട്ടർ ടാങ്കുകൾ, സൺ ഷേഡിന്റെ ഇറങ്ങിച്ചെല്ലാൻ പ്രയാസമുള്ള ഭാഗങ്ങൾ, കോണിപ്പടികള്ക്ക് താഴെയുള്ള ഇരുണ്ട ചുവരലമാര , ഇവയെല്ലാം തന്നെ പരിശോധിയ്ക്കപ്പെട്ടു.
കുട്ടിയുടെ മുറി എന്നത്തേയും പോലെ അലങ്കോലമായാണ് കിടന്നത്. ഒരു വലിയ രഹസ്യത്തെ പൊതിഞ്ഞുവയ്ക്കുന്നതരത്തിലുള്ള ഗൂഢസ്വഭാവമുള്ള ഒന്നും അവിടെ നിന്നും കണ്ടെത്താനായില്ല. ചുവരലമാരയ്ക്ക് അഭിമുഖമായി, മേശപ്പുറത്ത്, അസാധാരണമായ പൊക്കത്തിൽ അട്ടിയായി വച്ചിരുന്ന പുസ്തകങ്ങൾ അപ്പോൾ ആരും ശ്രദ്ധിച്ചില്ല. പിറ്റേന്ന് , കുട്ടിയുടെ അലക്കിയിട്ടില്ലാത്ത വസ്ത്രങ്ങളിലൊന്ന് മണപ്പിച്ച പോലീസ് നായ ചുവരലമാരയുടെ ഏറ്റവുംമുകളിലായുള്ള , പ്രത്യേകം വാതിലുള്ള തട്ടിലേക്ക് നോക്കിക്കുരച്ച്കൊണ്ട്, മേശമേൽ മുൻകാലുകൾ വച്ച് നിന്നപ്പോൾ മാത്രമാണ് ആ തടിച്ച പുസ്തകങ്ങൾ വീട്ടുകാർ
കാണുന്നത്പോലും.
*********
മണിക്കൂറുകളോളം അവൾ കട്ടിലിനടിയിൽ മാറാലകെട്ടിയ കട്ടിൽക്കാലുകളെ നോക്കിക്കിടന്നു. കർട്ടണുകൾക്ക് പിന്നിൽ ഒളിച്ചുനിന്നു. ഹാങ്ങറുകളിൽ വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന അലമാരയിൽ കാൽമുട്ടുകളെ കെട്ടിപ്പിടിച്ച് ശബ്ദമുണ്ടാക്കാതെ ഒതുങ്ങിയിരുന്നു. അവൾ ആഗ്രഹിച്ച സുരക്ഷിതത്വം അവിടെയൊന്നും അവൾക്ക് കണ്ടെത്താനായില്ല.
മുറികൾക്കിടയിലുള്ള ഇടനാഴിയോളം വീതിയിൽ നീണ്ടുകിടക്കുന്ന ചുമരലമാരയുടെ മുകളിലത്തെ തട്ടിനെ കുറിച്ച് കുട്ടി ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ്. മേശപ്പുറത്തുകയറിനിന്ന് അതിന്റെ വാതിൽ തുറന്നപ്പോൾ അവൾ അതിശയിച്ചുപോയി. ഒരുമൂലയിൽ ഒതുക്കിക്കൂട്ടി വച്ചിരുന്ന കുറെ മാസികകളും ഒരു വലിയ പിത്തളപ്പെട്ടിയുമല്ലാതെ അതിനുള്ളിൽ മറ്റുസാധനങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. അവൾക്കു കാലും നീട്ടിയിരിക്കാനുള്ള വീതിയും വിസ്താരവുമുണ്ടതിന്.
എങ്ങനെ ആ തട്ടിലേക്ക് കയറും എന്നതായി അടുത്ത പ്രശ്നം. മേശപ്പുറത്തു കസേരകയറ്റിവച്ച് ചുമരലമാരയുടെ താഴെയുള്ള തട്ടുകളിൽ ചവിട്ടിയാണ് അവൾ ആദ്യമായി തന്റെ ഒളിസങ്കേതത്തിലേക്ക് കയറിയത്. പഴയ പത്രക്കടലാസ്സുകൾ കൊണ്ട് പൊടിതട്ടി, കളയാനിട്ട കിടക്കവിരി വിരിച്ച് അവൾ അവിടം വൃത്തിയാക്കിയെടുത്തു. വാതിൽ ചേർത്തടച്ചാൽ തട്ടിനുള്ളിൽ കൂരിരുട്ടാണ്. അടുക്കളയിൽനിന്നും കണ്ടെടുത്ത മെഴുകുതിരികളിലൊന്ന് പിത്തളപ്പെട്ടിയുടെമുകളിൽ കത്തിച്ചുവച്ചപ്പോൾ അവിടം ഏറ്റവും ഹൃദ്യവും വിശുദ്ധവുമായ വെളിച്ചംകൊണ്ട് ശോഭാമയമായി. കുട്ടിയ്ക്ക് അതിയായ സന്തോഷം തോന്നി, കൈകൾ കൂട്ടിയടിച്ച് പൊട്ടിച്ചിരിച്ചാൽ ശബ്ദം മുറിയ്ക്ക് വെളിയിൽ പോകുമോ എന്ന് ഭയന്നതുകൊണ്ടുമാത്രം അവൾ അത് ചെയ്തില്ല.
മേശപ്പുറത്തുകയറ്റിവച്ച കസേര കണ്ടുപിടിക്കപ്പെടുമെന്ന് ഭയന്നാകാം , കുട്ടി, ക്രമേണ തടിച്ച പുസ്തകങ്ങൾ അടുക്കിവച്ച് , അതിൽ ചവിട്ടി തൻറെ രഹസ്യസങ്കേതത്തിലേക്ക് കയറാൻ ആരംഭിച്ചത്. ആ ചെറിയ അറയ്ക്കുള്ളിൽ, ഭിത്തിയിൽ ചാരി കാലും നീട്ടി ഇരിക്കുമ്പോൾ താൻ തികച്ചും സുരക്ഷിതയാണെന്ന് അവൾക്ക് തോന്നി. മെഴുകുതിരിയുടെ അരണ്ട വെളിച്ചം അവൾക്കുചുറ്റും ഒരു അത്ഭുതലോകമൊരുക്കി. നിഴലുകൾ, ആ ചെറിയ ജ്വാലയുടെ നേർത്ത ചലനങ്ങൾക്ക് അനുസൃതമായി അവയുടെ അവ്യക്തമായ ബാഹ്യരേഖകൾ മാറ്റിവരച്ചു. ചിലന്തിവലകളുടെ ഏറ്റവും നേർത്ത ഇഴകൾ, പ്രകാശരശ്മികളിൽനിന്നും വർണ്ണങ്ങൾ കണ്ടെടുത്തു. പൊടിപടലങ്ങൾ, പ്രകാശസ്തൂപങ്ങളിലൂടെ അസംഖ്യം നേർരേഖകളായി അനസ്യൂതം ചലിച്ചുകൊണ്ടിരുന്നു .
ഇവയോരോന്നും കുട്ടിയെ തൻറ്റെ സാധാരണത്വത്തെ ഓർമ്മിപ്പിച്ചു. അവൾക്ക് എന്തുകൊണ്ടോ അപ്പോൾ അതിൽ ദുഃഖം തോന്നിയില്ല. എങ്ങോട്ടെന്നറിയാതെ പ്രയാണം തുടരുന്ന ധൂളീപടലങ്ങൾക്കുപോലും അത്യന്തം വശ്യമായ ഒരു നിഗൂഢതയുണ്ടെന്ന് അവൾ മനസ്സിലാക്കിവരികയായിരുന്നു. ഇത്തരം ചിന്തകൾ തൻറ്റെയുള്ളിൽ അതിമധുരവും എന്നാൽ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആകാത്തതുമായ ഒരു സംഗീതം നിറയ്ക്കുന്നതായി അവൾക്ക് തോന്നി .
മുൻപെല്ലാം, തുറന്നിട്ട ജനാലയിലൂടെ കാണാനാകുന്ന ആകാശത്തിന്റെ ചെറിയ ചതുരത്തിലേക്ക് നോക്കുമ്പോൾ ഇത്തരം ഒരു വികാരം തന്നെ കീഴടക്കുന്നതായി കുട്ടിക്ക് തോന്നാറുണ്ടായിരുന്നു. തൻറെയുള്ളിൽ നിറയുന്ന ഈണങ്ങൾ വരികളാക്കുവാനും അവ മൂളുവാനും അവൾ അതിയായി ആഗ്രഹിച്ചു. എന്നാൽ വാക്കുകൾ അവളിൽനിന്നും വഴുതിപ്പോയി. ഭയം അവളെ പിൻതുടരാൻ തുടങ്ങിയതിനുശേഷമാവട്ടെ, ഏകാന്തതയുടെ ഇത്തരം സ്വച്ഛമായ നിമിഷങ്ങൾപോലും അവൾക്ക് ആസ്വദിക്കാനാകാതെ പോയി.
എന്താണ് ഭയം? എന്തിനോടാണ് ഭയം? അവളോട് ചലിക്കുന്ന നിഴലുകൾ ചോദിച്ചു!
ഒളിച്ചിരിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നത് വെറുമൊരു ആശയം മാത്രമായിരുന്നില്ല അവൾക്ക്, ഏറ്റവും വലിയ ആവശ്യം തന്നെ ആയിരുന്നു.
***********
പുസ്തകം വായിച്ചുകൊണ്ട് ഉറങ്ങിപ്പോയ ഒരു വൈകുന്നേരമാണ് തന്റെ ശരീരത്തിലൂടെ ഇഴയുന്ന സർപ്പങ്ങളെ കുട്ടി ആദ്യമായി കാണുന്നത്. വല്ലാത്തൊരു നടുക്കത്തോടെ ഞെട്ടിയുണർന്നപ്പോളാണ് അവ സർപ്പങ്ങളല്ല , രണ്ടു കൈകളാണ് എന്ന് അവൾ മനസിലാക്കിയത്. 'ഈ സമയത്ത് കിടന്നുറങ്ങുന്നത് എന്തിനാണ് ?' എന്ന് അല്പമൊരു ജാള്യതയോടെ ചോദിച്ച് , അവളുടെ സഹോദരൻ തിടുക്കത്തിൽ ആ മുറി വിട്ടുപോയി.
എന്താണ് സംഭവിച്ചത്? ഓർമ്മവച്ചകാലം മുതൽ തന്നെ അല്പം പോലും ഗൗനിച്ചിട്ടില്ലാത്ത സഹോദരൻ, താൻ വൈകുന്നേരം ഉറങ്ങുന്നതെന്തിനാണെന്നറിയാൻ വന്നതാണെന്ന് കുട്ടിയ്ക്ക് വിശ്വസിക്കാനായില്ല. ഒരിക്കലും അവൾ ആ വീട്ടിൽ ജീവിച്ചുവരുന്നതായിപ്പോലും ആ ചെറുപ്പക്കാരൻ അറിഞ്ഞതായി കാണിച്ചിട്ടില്ല. അത്താഴമേശയിൽ അവൾ ഇരുന്നിരുന്നതുപോലും അയാളിൽനിന്നും ദൂരെ മാറിയാണ്, ഒരിയ്ക്കലും അയാളും, അച്ഛനമ്മമാരും ആയുള്ള സംഭാഷണങ്ങളിലൊന്നും അവൾ ഭാഗമാകാൻ ധൈര്യപ്പെട്ടില്ല , തന്റെ സാമീപ്യം പോലും അവരെ അലോസരപ്പെടുത്തുമോ എന്ന് അവൾ സംശയിച്ചിരുന്നു.
പിന്നീടും പല തവണ അവൾ ഉറക്കത്തിൽനിന്നും ഞെട്ടിയുണർത്തപ്പെട്ടു. കുട്ടിയ്ക്ക് ഉറങ്ങാൻ ഭയമായി തുടങ്ങി.
ഒരാൾ താൻ ഉറങ്ങിക്കിടക്കുമ്പോൾ തന്നെ സ്പർശിക്കാൻ ശ്രമിക്കുന്നത് എന്തിനാകണം? എന്തായാലും സ്നേഹം കൊണ്ടാകാനിടയില്ല, എന്ന് കുട്ടി ഉറപ്പിച്ചു. അതുകൊണ്ടാകണം വേനലവധിക്കാലം കഴിച്ചുകൂട്ടാൻ ഒളിച്ചിരിക്കുകയല്ലാതെ മറ്റുവഴിയില്ല എന്ന് അവൾക്കു തോന്നിയത്.
ഏറ്റവും സ്വഭാവമഹിമയുള്ളവനെന്ന് എല്ലാവരാലും വാഴ്ത്തപ്പെട്ടവനായ സഹോദരൻ തന്നോട് എന്തുകൊണ്ട് ഏറ്റവും ഹീനമായി പെരുമാറി എന്ന് കുട്ടിക്ക് മനസ്സിലാക്കാനായിരുന്നില്ല. സത്യത്തിൽ സഹോദരൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്? ഒരു ഉദരത്തിൽ നിന്നുണ്ടായി എന്നതിലപ്പുറം ഒരർത്ഥം അതിനുണ്ടോ ?
കുട്ടിയുടെ ഭാവനയിൽ, അവൾ നാസികളിൽനിന്ന് ഒളിച്ചുകഴിയുന്ന ജൂതപ്പെൺകുട്ടിയായിരുന്നു. അല്ലെങ്കിൽ അജ്ഞാതവാസക്കാലത്തെ പാണ്ഢവരിലൊരാൾ. അതുമല്ലെങ്കിൽ അടിമച്ചങ്ങല പൊട്ടിച്ച് ഓടിയ കറുത്ത വർഗ്ഗക്കാരി. 'കാലൊച്ച കേൾക്കുന്നുണ്ടോ?' അവൾ നിഴലുകളോട് ചോദിക്കാറുണ്ടായിരുന്നു. 'നമ്മുടെ രഹസ്യകേന്ദ്രം സുരക്ഷിതമല്ലേ? വാതിലുകൾ മുഴുവൻ അടഞ്ഞിട്ടില്ലേ?'
മാസങ്ങളോളം, എത്രയോ തവണ അടയ്ക്കുകയും തുറക്കുകയും ചെയ്തിട്ടുള്ള ആ ചെറിയ വാതിൽ , അന്നുമാത്രം എന്തുകൊണ്ട് കുട്ടിയ്ക്ക് അകത്തുനിന്നും തള്ളിത്തുറക്കാനാകാത്തവിധം അടഞ്ഞുപോയി എന്നത് ഒരു പ്രഹേളിക തന്നെയാണ്. ജീവിച്ചിരുന്നുവെങ്കിൽ , ഒരുപക്ഷെ വിശ്വാസമില്ലായ്മയും, ഭയവും വാർദ്ധക്യത്തിൽ പോലും അവളെ വിട്ടുപോകില്ലായിരിക്കാം. ജീവിതത്തിന്റെ ഓരോഘട്ടത്തിലും പരാജയം മാത്രമാവാം വിധി അവൾക്കായി കരുതിയേക്കാവുന്നത്.
അല്ലെങ്കിൽ വിദൂരതയിലെപ്പോഴെങ്കിലും , ജീവിതം അവളോട് കനിവ് കാണിക്കുമായിരുന്നിരിക്കാം . തന്റെയുള്ളിൽ മുഴങ്ങുന്ന അജ്ഞാതസംഗീതം അവൾ എപ്പോഴെങ്കിലും തിരിച്ചറിയുമായിരുന്നിരിക്കാം. വാക്കുകൾ, വഴുതിപ്പോകാതെ, നിർഗളമായ ഒരു പ്രവാഹമായി, ചെളിയിൽനിന്നും പായൽകൂട്ടത്തിൽ നിന്നും അകലെ അവളെ കൊണ്ടുപോകുമായിരുന്നിരിക്കാം.
*****
നടുക്കം മാറിക്കഴിഞ്ഞപ്പോൾ അച്ഛനമ്മമാർ നാണക്കേടിനെ കുറിച്ചോർത്തുമാത്രം കരഞ്ഞു, മകന്റെ മുടങ്ങിപ്പോയ പരീക്ഷയെ കുറിച്ചോർത്ത് ആവലാതിപ്പെട്ടു. പിന്നീടും ഘടികാരങ്ങൾ ശബ്ദിക്കുകയും, അവയ്‌ക്കൊത്ത് അവരുടെ അവരുടെ ജീവിതം മുന്നോട്ട് പോകുകയും ചെയ്തു.
ആരെങ്കിലും അതിക്രമിച്ചു കടന്ന ഒരു സൂചനയും വീട്ടിൽ ഒരിടത്തും ഇല്ലായിരുന്നു. മകൻ മൂന്നുമണിയ്ക്ക് സ്വന്തം താക്കോൽ കൊണ്ട് വീട് തുറന്നാണ് അകത്തുകയറിയത് . താക്കോൽക്കൂട്ടങ്ങൾ മൂന്നും വാതിലുനുപിറകിലുള്ള കീ ഹോൾഡറിൽ തന്നെ തൂങ്ങുന്നുണ്ടായിരുന്നു.
വീട്ടിന്റെ മുക്കും മൂലയും , വാട്ടർ ടാങ്കുകൾ, സൺ ഷേഡിന്റെ ഇറങ്ങിച്ചെല്ലാൻ പ്രയാസമുള്ള ഭാഗങ്ങൾ, കോണിപ്പടികള്ക്ക് താഴെയുള്ള ഇരുണ്ട ചുവരലമാര , ഇവയെല്ലാം തന്നെ പരിശോധിയ്ക്കപ്പെട്ടു.
കുട്ടിയുടെ മുറി എന്നത്തേയും പോലെ അലങ്കോലമായാണ് കിടന്നത്. ഒരു വലിയ രഹസ്യത്തെ പൊതിഞ്ഞുവയ്ക്കുന്നതരത്തിലുള്ള ഗൂഢസ്വഭാവമുള്ള ഒന്നും അവിടെ നിന്നും കണ്ടെത്താനായില്ല. ചുവരലമാരയ്ക്ക് അഭിമുഖമായി, മേശപ്പുറത്ത്, അസാധാരണമായ പൊക്കത്തിൽ അട്ടിയായി വച്ചിരുന്ന പുസ്തകങ്ങൾ അപ്പോൾ ആരും ശ്രദ്ധിച്ചില്ല. പിറ്റേന്ന് , കുട്ടിയുടെ അലക്കിയിട്ടില്ലാത്ത വസ്ത്രങ്ങളിലൊന്ന് മണപ്പിച്ച പോലീസ് നായ ചുവരലമാരയുടെ ഏറ്റവുംമുകളിലായുള്ള , പ്രത്യേകം വാതിലുള്ള തട്ടിലേക്ക് നോക്കിക്കുരച്ച്കൊണ്ട്, മേശമേൽ മുൻകാലുകൾ വച്ച് നിന്നപ്പോൾ മാത്രമാണ് ആ തടിച്ച പുസ്തകങ്ങൾ വീട്ടുകാർ
കാണുന്നത്പോലും.
*********
മാസങ്ങൾക്ക് മുൻപ്, കഴിഞ്ഞ വേനലവധിക്കാലത്താണ് ഒളിച്ചിരിക്കാൻ ഒരിടം കണ്ടെത്തുക എന്ന ആശയം കുട്ടിയുടെ മനസ്സിൽ ഉടലെടുത്തത്. മുറിയുടെ വാതിലടച്ചിരിക്കാൻ കുട്ടിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ശാസന ലംഘിച്ച് അവൾ അതിന് മുതിരുമോ എന്ന് കരുതിയാകണം വാതിലിന്റ്റെ ഇളകിപ്പോയ സാക്ഷ വർഷംതോറുമുള്ള അറ്റകുറ്റപ്പണികളിൽ പെടാതെ അങ്ങനെ തന്നെ നിന്നത്.