ഉള്ളിന്റെയുള്ളിൽ നിണം വാർന്ന നോവിനെ
കണ്ണുനീർകൊണ്ടു കഴുകിത്തുടച്ചു ഞാൻ,
അന്തരീക്ഷത്തിൽ മുഖരിതമാകുമാ
മൗനഗീതത്തിനായ് കാതോർത്തു നിൽക്കവേ ,
നുരയുന്ന സാഗരം ഹൃദയത്തിലാഴ്ത്തുമെൻ
ആഷാഢമേഘമേ നീയും കരഞ്ഞുവോ ?
കണ്ണുനീർകൊണ്ടു കഴുകിത്തുടച്ചു ഞാൻ,
അന്തരീക്ഷത്തിൽ മുഖരിതമാകുമാ
മൗനഗീതത്തിനായ് കാതോർത്തു നിൽക്കവേ ,
നുരയുന്ന സാഗരം ഹൃദയത്തിലാഴ്ത്തുമെൻ
ആഷാഢമേഘമേ നീയും കരഞ്ഞുവോ ?