Tuesday, November 22, 2022

 നിലയ്ക്കാത്ത ഗാനം കേൾക്കാൻ

നിനയ്ക്കാതെ കൂടെ പാടാൻ 

വരുന്നുണ്ടിതാരോ കൂട്ടിനായ്..

പിണങ്ങാതെയൊപ്പം കൂടാൻ

ചിരിപ്പൂക്കളെന്നും ചൂടാൻ

നെഞ്ചിടിപ്പിനോടൊപ്പം ചേർന്നിടാൻ..


Monday, November 21, 2022


ഇരുളിലെന്നോ കണ്ട കനവോ, പുലരിയിലരുണിമയായ്!

കരളിലെന്നും കാത്ത കനലോ, കതിരിടുമാശകളായ്!


 


Saturday, November 19, 2022

 ഒരു പാട്ടിന്നലകളിലലയാം..

ഒരു കനവിന്നൊളികളിലലിയാം...

പറക്കാം..... പറക്കാം...

കാറ്റിനൊപ്പമീ വാതിൽ തുറക്കാം

പോയതൊക്കെയും നമുക്കു മറക്കാം.




Saturday, November 5, 2022

 കപടലോകമേ നിൻറെ കാൽക്കീഴിലെൻ

ഹൃദയമില്ലിനി  കാണിക്കവയ്ക്കുവാൻ.

വിമലമേതോ പ്രതീക്ഷതൻ തേരിൽ നിൻ

കഠിനവീഥികൾ താണ്ടുകയാണുഞാൻ.