Friday, February 28, 2025

 പുഞ്ചിരിക്കാൻ മറന്നോരു കാലവും

നെഞ്ചിടിപ്പിൽ ഞാൻ കാത്തോരു  നോവിനെ 

ഇന്നു നിർദ്ദയം കാണാതെ പോകയോ?



Thursday, February 20, 2025

 എനിയ്ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാവുന്നില്ല. വീട്ടിൽ നിന്ന് ജോലിചെയ്യുന്നതുകൊണ്ട് ഞാൻ വെറുതെ സ്ക്രീനിൽ നോക്കിയിരിക്കുന്നു.

ദീർഘകാലത്തെ കീമോയ്ക്ക് ശേഷം വഴിപിഴച്ച രക്തകണങ്ങൾ  നേർവഴിക്ക് വന്നു എന്ന് ഇന്നലെ ഡോക്ടർ പറഞ്ഞു. വരച്ചവരയിലൂടെ അവ ഇനി എത്രകാലം  നടക്കുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.

എത്രകാലം എന്ന ചോദ്യം വിടാതെ പിന്തുടരുന്നു.

എത്ര വാഗ്ദാനങ്ങളാണ് പൂർത്തിയാക്കാതെ  വിട്ടുപോകേണ്ടത്...