Tuesday, December 29, 2015

"സ്നേഹം എന്ന ഒന്നുണ്ടോ ?" എന്റെ സ്നേഹിത അല്ലെങ്കിൽ സഹോദരി ചോദിയ്ക്കുന്നു.
വിവാഹമോചനത്തിനുശേഷം ലോകത്തിനോടുമുഴുവൻ വെറുപ്പാണ് അവൾക്ക്. "സ്നേഹം എന്നത് സ്വാർത്ഥതയുടെ ഓമനപ്പേരാണ്," അവൾ പറയുന്നു. "എന്റെ അച്ഛനമ്മമാർ എന്നെ സ്നേഹിച്ചിട്ടുണ്ടോ ? ആരെങ്കിലും ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? എല്ലാം സ്വാർത്ഥതാത്പര്യങ്ങൾ മാത്രമല്ലേ.."
എന്താണ് യഥാർത്ഥ സ്നേഹം? ഞാൻ ചിന്തിക്കുകയായിരുന്നു.. ഒരിയ്ക്കലും അതിനു ഒരു പൂർണമായ നിർവ്വചനം ഉണ്ടാകില്ല, എങ്കിലും അതിന്റെ അസ്തിത്വത്തിൽ ഞാൻ വിശ്വസിക്കുന്നു. അതിന്റെ നിസ്വാർത്ഥമായ ഭാവം ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ള ഒരാൾക്ക്‌ എന്നെങ്കിലും ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമോ ?
ദൈവം രക്ഷിക്കട്ടെ .. എല്ലാവരെയും..

Wednesday, December 23, 2015


നിയതിയാം  നീതിതൻ നിത്യതയാണുഞാൻ
നിഖിലമാം നോവിന്റെ നിർവൃതിയാണുഞാൻ
നിനവിന്റെ നന്മയാൽ നയനം നനഞ്ഞൊരു 
നീറുന്ന നേരിൻ തിരിച്ചറിവാണുഞാൻ

 
വിശ്വാസം നഷ്ടപ്പെട്ട ബന്ധങ്ങൾ ചരട് പൊട്ടിയ പട്ടങ്ങൾ പോലെയാണ്.. അവയുടെ ഗതി ആർക്ക് നിയന്ത്രിക്കാനാകും?

Sunday, December 13, 2015

അനിയേച്ചി അവരുടെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്ത  ആയിരുന്നു. എന്നേക്കാൾ ഏതാണ്ട് പത്തോ പതിനൊന്നോ വയസ്സ് പ്രായക്കൂടുതൽ ഉള്ള അവർ, ഉറക്കെ പൊട്ടിച്ചിരിക്കാനും കണ്ണാടിയുടെ മുന്നിൽ നിന്ന് മണിക്കൂറുകളോളം അണിഞ്ഞൊരുങ്ങാനും ഇഷ്ടപ്പെട്ടു. ജീവിതം ആസ്വദിക്കാനുള്ള വ്യഗ്രത കാരണം ആകാം അവർ പഠനത്തിൽ പിറകെ ആയത്. എപ്പോഴും തടിച്ച പുസ്തകങ്ങൾ വച്ചുകൊണ്ടിരിക്കാരുണ്ടായിരുന്ന ചേച്ചിമാരോട് അവർക്ക് മതിപ്പില്ലായിരുന്നു. അവർ തങ്ങളുടെ വെളുത്ത നിറത്തിന് ഇണങ്ങുന്ന കടുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോൾ മാത്രം അനിയേച്ചി കുറച്ചൊരു അസൂയ്യയോടെ കണ്ണിറുക്കി.

ബസ്സിനും മറ്റുമായി വലിയമ്മ എണ്ണി കൊടുത്തിരുന്ന കാശ് എങ്ങനെയൊക്കെയോ ലാഭിച്ച് അവർ മിഠായിത്തെരുവിലെ വളക്കടകളിൽ നിന്ന് വെളുക്കാനുള്ള ലേപനങ്ങൾ വാങ്ങി. കുടുംബത്തിലെ കറുത്ത പെണ്‍കുട്ടി എന്നാ ലേബൽ അവരെ അത്യധികം വിഷമിപ്പിച്ചിരുന്നു. ഞാൻ വെളുത്തിട്ടോ കറുത്തിട്ടോ ആയിരുന്നില്ല. അതിനാലാകും അവർ എന്നെ കൂടെ കൂട്ടിയിരുന്നത്. വളക്കടകളിലെ വിൽപ്പനക്കാരോട് അവർ അൽപമൊന്നു കുഴഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് വളരെ നേരം സംസാരിച്ചു.
അത്തരം 'അഗൗരവതരമായ' സംഭാഷണങ്ങൾ അവര്ക്ക് കൊടുത്തിരുന്ന ഊര്ജ്ജം എന്നെ വിസ്മയിപ്പിച്ചു. ആദ്യമായി കോഴിക്കോട്ടെ ബെറ്റർ ഹാഫ് എന്ന ബ്യൂട്ടിപാർലറിൽ ഞാൻ പോയതും അവരോടൊപ്പമാണ്.

ജീവിതം ആസ്വദിയ്ക്കാൻ ആഗ്രഹിച്ചിരുന്ന അവർക്ക് ദൈവം അതിനുള്ള അവസരം എന്തുകൊണ്ടോ കൊടുത്തില്ല. കാലം അവരെ പുതിയ പരീക്ഷണങ്ങളിലേക്ക് കൊണ്ടുപോയി. അവരുടെ കാര്യങ്ങൾ ചര്ച്ച ചെയ്യാൻ എന്നും ഉത്സാഹമാണ് എന്റെ ബന്ധുക്കൾക്ക്.

ഒരാളുടെ ശരിതെറ്റുകൾ വിലയിരുത്താൻ മറൊരാൾക്ക് അവകാശമുണ്ടോ?

അമ്മയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടത് അവരാണ്, ഒരിയ്ക്കലും വേണ്ടത്ര സ്നേഹിയ്ക്കപ്പെട്ടിട്ടില്ലാത്ത ഇളയ മകൾ.  ധൃതിയിൽ തീരുമാനിയ്ക്കപ്പെട്ട ചേർച്ചയില്ലാത്ത വിവാഹം അവരെ മറ്റാരോ ആക്കി മാറ്റി. ഇതെല്ലാം അവരുടെ തെറ്റാണോ?

സന്തോഷിയ്ക്കാനുള്ള കാരണങ്ങൾ കണ്ടുപിടിയ്ക്കാൻ എല്ലാവർക്കും അവകാശമില്ലേ ?
അവർ ജീവിയ്ക്കട്ടെ..

Wednesday, December 9, 2015


ആത്മാവിന് മരണമില്ല എന്ന് ഒരിയ്ക്കൽ വലിയമ്മ പറഞ്ഞു. ഗീതയുടെ പദ്യരൂപത്തിലുള്ള ലഘുസാരാംശം എന്നെ പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. തനി മരംകേറിയും സദാ  പറമ്പിൽ ചുറ്റിനടക്കുന്നവളുമായ ഞാൻ സന്ധ്യയ്ക്ക് മുഖം കഴുകി ഗീതാധ്യാനശ്ലോകങ്ങൾ ഉരുവിട്ട് അവരുടെ മുൻപിൽ ഇരുന്നു. ശ്രീകൃഷ്ണൻ ഒരു കറവക്കാരനായി പാൽ കറക്കുന്നത്‌ ഞാൻ മനസ്സിൽ കണ്ടു. ആ പശു ഉപനിഷത്താണെന്നോ പാല് ഗീതാമൃതം ആണെന്നോ ഞാൻ  ചിന്തിച്ചില്ല. എന്റെ ഭാവന നിറമുള്ള ചിത്രങ്ങൾ മാത്രം തേടി നടന്നു.  അതുകൊണ്ടാവാം ആത്മാവ് പലനിറത്തിലുള്ള വസ്ത്രം പോലെ ശരീരങ്ങൾ മാറുന്നത് എന്നെ രസിപ്പിച്ചത്‌.
പുതിയ വസ്ത്രം തേടി അവർ പോയിട്ടും ഞാൻ അവർ പഠിപ്പിച്ചതൊക്കെ ഓർക്കുന്നു. ആത്മാവിന് മരണമില്ലാത്തതുപോലെ ആത്മാവിന്റെ ബന്ധങ്ങൾക്കും മരണമില്ല.

Sunday, November 22, 2015

കാലമേ, നീ തീർത്ത കൻമതിൽക്കെട്ടുകൾ -
ക്കപ്പുറം കാതോർത്തു നിൽക്കയാണിന്നുഞാൻ .

Sunday, November 8, 2015

ഓർമ്മയാകില്ല ഞാൻ, പോയ്‌പ്പോയ നാളിന്റെ
ഓളങ്ങളിൽ  വീണലിഞ്ഞു പോകില്ല ഞാൻ.
കളിവാക്കുചൊല്ലിപ്പിരിഞ്ഞൊരുരാത്രിതൻ
കരിനിഴൽപ്പാടായി മാഞ്ഞുപോകില്ല ഞാൻ

Friday, November 6, 2015


കുറച്ചുദിവസങ്ങൾക്കുമുൻപ് കോഴിക്കോട് എന്റെ മുത്തച്ഛന്റെ ചരമവാർഷികദിനത്തിൽ ഒരു അനുസ്മരണ യോഗം നടക്കുകയുണ്ടായി. ഇപ്പോൾ കോഴിക്കോട് സബ് ജഡ്ജ്  ആയ എന്റെ വലിയമ്മയുടെ മകൻ, മുത്തച്ഛൻ തന്നെ എന്തുമാത്രം സ്വാധീനിച്ചു എന്ന് എഴുതിയത് ഞാൻ വായിച്ചു. എന്തുകൊണ്ട് നാം വിജയികളെ മാത്രം ഓർക്കുന്നു. പരാജിതർ എന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു..

എന്തുകൊണ്ട് എനിയ്ക്ക് കവിതകളെ സ്നേഹിച്ചിരുന്ന ആ സ്ത്രീയെ ഒരു നിമിഷം പോലും മറക്കാനാവുന്നില്ല.. ഒരു പക്ഷെ അവരുടേത് ആയിരുന്നില്ലേ യഥാർത്ഥ സാഹിത്യവാഞ്ഛ ? വിദ്യാഭ്യാസം കൊണ്ട് കളങ്കപ്പെടാത്ത ഒന്ന്.

വിജയികളായ ഓരോരുത്തർക്കും തങ്ങളുടെ പരാജിതരായ പൂർവ്വികരോട് കടപ്പാടില്ലേ? വിജയം വാസ്തവത്തിൽ ഒരു വ്യക്തിയുടെതാണോ?
സ്വപ്‌നങ്ങൾ ഒരുപക്ഷെ ദീപശിഖകളാകം.. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറാൻ ഉള്ളവ. എന്നെങ്കിലും ലക്ഷ്യത്തിലെത്തും എന്ന പ്രതീക്ഷയോടെ..

ഈ യാത്ര നിലയ്ക്കുന്നില്ല. ഇടയ്ക്ക് ചെറിയ വിശ്രമവേളകൾ ഉണ്ടെങ്കിലും. ഇത് തുടർന്നു തന്നെ പോകും..

 

Friday, October 30, 2015

.
മറക്കയില്ലെന്നോതി മറഞ്ഞ മുഖങ്ങളെ
മറക്കാതിരുന്നിടാം , പൊറുക്കാൻ പഠിച്ചിടാം
തടുക്കാൻ കഴിയാത്തോരസ്ത്രങ്ങളയയ്ക്കുവാൻ
വിരുതനാകും വിധി അടിവെച്ചടുത്തോട്ടെ
ഇതിഹാസങ്ങൾ നമുക്കിനിയും രചിച്ചിടാം
പൊരുതാം,പൊരുതിനാം മണ്ണിൽ വീണിടുംവരെ.

Friday, October 16, 2015

വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ക്വാട്ടേർസ് ഏതാണ്ട് ഒരേക്കറോളം വരുന്ന പച്ചപ്പിന്റെ ഒരു ചെറിയ തുരുത്തായിരുന്നു. 89 -90 കാലഘട്ടത്തിൽ ആ മതിൽക്കെട്ടിനുള്ളിൽ ആകെ ഉണ്ടായിരുന്നത് നാല് വീടുകൾ മാത്രമണ്. നട്ടുച്ചയ്ക്കുപോലും പടുകൂറ്റൻ മരങ്ങൾ നിഴൽ വിരിയ്ക്കുന്ന ഒരു വലിയ കളിസ്ഥലവും, നിലംപരണ്ട എന്ന പുൽച്ചെടി പരവതാനി വിരിച്ച ഒരു പുൽത്തകിടിയും അവടെ ഉണ്ടായിരുന്നു.

അവിടെ താമസിച്ച് സ്കൂളിൽ പോയിരുന്ന ദിവസങ്ങളിൽ നീണ്ട ബസ് യാത്ര എന്നെ തളർത്തി. അതുകൊണ്ടാകാം കാരണമില്ലാത്ത പനി ഇടയ്ക്കിടെ എന്നെ ബാധിയ്ക്കാൻ തുടങ്ങിയത്. ആദ്യത്തെ മാസം തന്നെ ഞാൻ സ്കൂളിൽ പോകാനാവാതെ മൂന്നാലുദിവസം കിടപ്പിലായി. പകൽ സമയത്തെ, ശീലിച്ചിട്ടില്ലാത്ത ഏകാന്തത എന്നെ വിഷമിപ്പിച്ചു. വീട്ടുജോലികളിൽ സഹായിച്ചിരുന്ന മനോഹരിയേച്ചി സ്വന്തം വീട്ടിൽ പോയിരുന്ന സമയം ആയിരുന്നു അത്.

അമ്മയുടെ കട്ടിലിന് അഭിമുഖമായി ഇട്ടിരുന്ന ചെറിയ കട്ടിലിൽ തുറന്നിട്ട ജനാലയ്ക്ക് സമീപമാണ് ഞാൻ കിടന്നിരുന്നത്. മരങ്ങളുടെ വലിയ നിഴലുകൾ എന്നെ എന്തുകൊണ്ടോ ഭയപ്പെടുത്തി. ഈ സ്ഥലത്തിന്റെ ചരിത്രം കുറെയൊക്കെ മനോഹരിയേച്ചി പറഞ്ഞുതന്നിട്ടുണ്ട്. വര്ഷങ്ങൾക്ക് മുൻപ് ഒരു ചുടലക്കളമായിരുന്നുവത്രേ ഇവിടം. പ്രേതശല്യം കാരണം നാട്ടുകാർ വാങ്ങാൻ മടിച്ചതിനാലാകാം ഈ സ്ഥലം ഗവണ്‍മന്റ്റ് ഏറ്റെടുക്കാൻ സന്നദ്ധമായാത്. മനോഹരിയേച്ചി ഏതാണ്ട് ആ നാട്ടുകാരി ആയിരുന്നു, അവർ പറയുന്നത് വിശ്വസിക്കാതെ തരമില്ലായിരുന്നു. പല തവണ പ്രേതത്തിനെ നേരിട്ടുകണ്ടിട്ടുണ്ടത്രേ അവർ . ഒരിക്കൽ അർദ്ധരാത്രി ജനലിലൂടെ നോക്കിയപ്പോൾ മതിൽക്കെട്ടിനകത്തെ പഴയകിണറ്റിൻകരയിൽ അപരിചിതയായ ഒരു യുവതിയെ കണ്ടത് അവർ എനിയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട്.
"പുലർച്ചയ്ക്ക് വെള്ളം കോരുന്ന തൊട്ടീലുണ്ട്  നെറയെ ചോര! ഞാൻ കണ്ടതാ.." അവർ ഉറപ്പിച്ചു പറഞ്ഞത് എനിയ്ക്ക് മറക്കാനായിട്ടില്ലായിരുന്നു . മറ്റൊരിക്കൽ മറ്റൊരു കുടുംബത്തോടൊപ്പം താമസിച്ചിരുന്നപ്പോൾ താൻ ഒരു വെട്ടിക്കൊലപ്രേതത്തിനെ മുഖാമുഖം കണ്ടതും അവർ എനിയ്ക്ക് പറഞ്ഞുതന്നിരുന്നു.

പനിയുടെ ആലസ്യത്തിൽ കാറ്റിന്റെ മൂളൽ എന്നെ അസ്വസ്ഥയാക്കി. പ്രകൃതിയുടെ നിഗൂഢതകളെപറ്റി ചിന്തിയ്ക്കുന്തോറും പരിചിതമല്ലാത്ത ഒരു ഭയം എന്നെ കീഴടക്കുന്നതായി എനിയ്ക്ക് തോന്നി. കളിസ്ഥലത്തുനിന്നും കിട്ടിയ വിചിത്രമായ എല്ലിൻകഷ്ണം ഞാൻ ഓർത്തു. മനോഹരിയേച്ചിയുടെ കഥകൾ സത്യമാകാതെ തരമില്ല എന്ന നിഗമനത്തിൽ താമസിയാതെ ഞാൻ എത്തിച്ചേർന്നു. ചെറിയ ഒരു ശബ്ദം പോലും എന്നെ ഞെട്ടിപ്പിച്ച്‌ പെരുവിരലിൻ തുമ്പത്തുനിർത്തും എന്ന അവസ്ഥയിൽ എത്തിയപ്പോളാണ് കോലായിൽ കാൽ പെരുമാറ്റം കേട്ടത്. വാതിൽ പുറത്തുനിന്ന് താക്കോലിട്ടുതുറന്ന് ആരോ അകത്തുപ്രവേശിച്ചു .
ഞാൻ പുതപ്പിനുള്ളിൽ മുഖം ഒളിപ്പിച്ചുകിടന്നു. വെട്ടിക്കൊലപ്രേതങ്ങൾക്ക് താക്കോലിട്ടു വീട് തുറക്കാൻ ആകുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല.

"പനി കുറവുണ്ടോ ?" അമ്മ ചോദിച്ചു. ഞാൻ പുതപ്പു മാറ്റി അവരെ വിശ്വാസം വരുവോളം നോക്കി.
അമ്മയും മകളും തമ്മിലുണ്ടാവേണ്ടിയിരുന്ന വൈകാരികബന്ധം ഞങ്ങൾ തമ്മിൽ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. എങ്കിലും അക്കാലത്ത് ഞാൻ അതിനെ പറ്റി ചിന്തിച്ചുതുടങ്ങിയിരുന്നില്ല.
അവർക്ക് എന്നോട് എന്തുപറയണം എന്ന് അറിയില്ലായിരുന്നു.
"പാട്ട് കേക്കണോ?" അവർ ചോദിച്ചു.
"എനിയ്ക്ക് പഴയ ഹിന്ദി പാട്ടേ ഇഷ്ടമുള്ളൂ .." ഞാൻ എന്തുകൊണ്ടോ അങ്ങനെ പറഞ്ഞു. അവർ നിസ്സഹായയായി പഴയ കാസറ്റുകൾ തിരഞ്ഞു. ഒടുവിൽ എന്തോ ഓർത്തിട്ടെന്നപോലെ, ആഴ്ചപതിപ്പുകളിലൊന്നെടുത്ത് ഒരു കവിത ഈണത്തിൽ ചൊല്ലി. കന്യാകുമാരിയിൽ സൂര്യോദയം കാണാൻ പോയ ഒരു കുടുംബത്തെ കുറിച്ചായിരുന്നു ആ കവിത. കുട്ടി സൂര്യനെ കാണാൻ കാത്തിരുന്നു, പക്ഷെ സൂര്യൻ ഉദിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ അത് ഇന്നും ഓര്ക്കുന്നത്?

അമ്മ പ്രതീക്ഷിച്ചപോലെ ആയിത്തീരാൻ എനിയ്ക്ക് ഒരിയ്ക്കലും ആയില്ല. അവർ തികച്ചും പ്രൗഢയായ ഒരു സ്ത്രീ ആയിരുന്നു. സുന്ദരിയും ബുദ്ധിമതിയുമായ ഒരു സ്ത്രീയിൽ മാത്രം കാണുന്ന ഒരു തരം ആത്മവിശ്വാസം അവർക്ക് കൈമുതൽ ആയി ഉണ്ടായിരുന്നു. ഞാൻ എന്തുകൊണ്ടൊക്കെയോ അവരിൽനിന്നും വർഷങ്ങൾതോറും അകന്നുകൊണ്ടിരുന്നു. എങ്കിലും അവർക്ക് മതിപ്പുതോന്നുന്ന എന്തെങ്കിലും ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
 ജീവിതത്തിൽ പല കാര്യങ്ങൾക്കും രണ്ടാമൂഴങ്ങൾ ഉണ്ടാകില്ല. അതുകൊണ്ട് പുതിയ തുടക്കങ്ങൾ ശ്രദ്ധാപൂർവ്വമായിരിക്കട്ടെ.
 

Saturday, October 10, 2015

അമരദീപമേ , ഇനിയും നയിക്കുക
വിഷമവീഥിയിലൂടെൻ പദങ്ങളെ
Apparently he is still remembered...


 

Saturday, September 26, 2015

സ്കൂളിൽ പഠിച്ച കവിതയുടെ ചില വരികളാണ്.. ഏറെ പ്രസിദ്ധമല്ലെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സിൽ തങ്ങിനിന്നു..

എത്രമധുരം സഖീ , ജീവിതമെനിയ്ക്കെന്റെ സ്വപ്നമോഹങ്ങളിൽ ചുടുചാരമെങ്കിലും ;
എങ്കിലുമതിന്നുള്ളിൽ നീറുന്ന പുകയുണ്ട്, അസ്ഥിത്തറകളിൽ ജീവിതസ്പന്ദമു-
ണ്ടൊട്ടകലെയെങ്കിലും നീയുണ്ട്, ഞാനുണ്ട്, നമ്മളിൽ പൂത്ത നൽത്തിരികളുണ്ട്.
എല്ലാം നശിച്ചുപോയിട്ടില്ല പോകില്ല വല്ലതും ശേഷിയ്ക്കുമെന്നു വിചാരിയ്ക്കെ
എന്തെന്തിതെൻ കരളിലാനന്ദവും , മിഴിയിൽ വിശ്വാസവും
പുതിയ ഭാവിയുടെ തെളിവാർന്ന സൂര്യപ്രകാശവും...

Tuesday, September 15, 2015

കുറച്ചുദിവസം മുൻപാണ്.
നല്ല വെയിലും അതോടൊപ്പം അല്പം തണുപ്പും ഉള്ള ഒരു പ്രഭാതത്തിൽ ഞാൻ ആപ്പിൾ മരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. രണ്ടുമാസംമുൻപ് തികച്ചും പച്ചയായിരുന്ന പഴങ്ങൾ പഴുത്തുചുവന്നു നിൽക്കുന്നത് ഞാൻ കുറെ നേരം നോക്കിനിന്നു. വലിയ നെല്ലിയ്കയുടെ വലിപ്പമേയുള്ളൂ അവയിൽ പലതിനും. മരുന്നും വളവുമൊന്നുമില്ലാതെ, ആർക്കും വേണ്ടാതെ കായ്ക്കുന്നതുകൊണ്ടാകും. പഴുത്തുകൊഴിഞ്ഞ പഴങ്ങൾ പുൽത്തകിടിയിൽ ആരും തൊടാതെ കിടക്കുന്നു. പണ്ട് ഇവിടം ഒരു ആപ്പിൾതോട്ടമായിരുന്നുവോ? എപ്പോഴോ ആരോ കൈയൊഴിഞ്ഞു പോയതാവാം ഈ മരങ്ങളെ..
 കാൽവിരലുകളിൽ ഏന്തിനിന്ന് ഒന്നോ രണ്ടോ പഴങ്ങൾ ഞാൻ പറിച്ചെടുത്തു. കാലം തെറ്റിവന്ന തണുത്ത കാറ്റ് എന്റെ ഈറൻ തലമുടികളെ തലോടി.

ഇവിടത്തെ കാലാവസ്ഥ എനിയ്ക്കൊരിക്കലും പിടികിട്ടില്ല. ഞാൻ എന്നുപഠിയ്ക്കും ?

മരുന്നുകഴിയ്ക്കാൻ ആകാത്ത അവസ്ഥ ആയതിനാൽ, കിടപ്പിലാണ് ഞാൻ.  എംടി യുടെ പഴയ നോവലുകൾ വായിച്ചുകൊണ്ട്.  കുട്ടിക്കാലത്തും ഞാൻ അദ്ധേഹത്തിന്റെ വള്ളുവനാടൻ നാട്ടിൻപുറത്തുകൂടി വെറുതെ നടക്കാൻ ആഗ്രഹിച്ചിരുന്നു. ഞാവൽമരങ്ങൾ നിറഞ്ഞ കുന്നിൻപുറങ്ങളും, വൈക്കോൽ മേഞ്ഞ നാലുകെട്ടുകളും, വറ്റിത്തുടങ്ങിയ ആ പുഴയും... വർഷങ്ങൾക്കു ശേഷം വായിക്കുകയാണ് ഈ  പുസ്തകങ്ങൾ. കാലത്തിന്റെ വിഭ്രമക്കാഴ്ചകളാണോ വികാരങ്ങളും വിചാരങ്ങളും...? അല്ല, എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. നഗരത്തിലെ വസതിയിലിരുന്നും അദ്ദേഹം  തന്റെ ഗ്രാമത്തെ കുറിച്ചെഴുതി. അദ്ദേഹം ഒരിയ്ക്കലും ആ നഗരത്തിന്റേതായില്ല. നഗരം അദ്ധേഹത്തിന്റേതും.

കാലത്തിന് കീഴടങ്ങാനാവാത്ത എത്ര മനസുകൾ ഉണ്ടാകാം...

Thursday, August 13, 2015

തളർന്ന കണങ്ങളാൽ വേച്ചുഞാൻ നടക്കവേ
വിധുരയായി വൃഥാ നോക്കിനിൽക്കുന്നൂ ലോകം.
ഒടുവിൽ നിതാന്തമീയൊഴുക്കുമടുക്കുകിൽ
ഭൂമിതൻ മടിത്തട്ടിൽ വിശ്രമിക്കില്ലേ കാലം.
കരഞ്ഞുകുഴഞ്ഞൊരെൻ കണ്ണുകൾ തേടീടുന്നു
പ്രപഞ്ചം വിളക്കുമാ കനിവിൻ പ്രഭാപൂരം
വരകൾക്കപ്രാപ്യമാം, വർണ്ണങ്ങൾക്കതീതമാം
വരികൾക്കവാച്യമാം സർവ്വദാതാവിൻ രൂപം.
ധരയെപ്പുൽകും വെയിൽനാളങ്ങളറിയുന്നോ
സൂര്യനെ തപം ചെയ്യും സൂര്യകാന്തിതൻ താപം
അറിയുന്നുണ്ടാകുമോ വേഴാമ്പലൊന്നിൻ മനം
മണ്ണിനെ കുളിർപ്പിക്കാനെത്തുമീ വർഷപാതം.
ഒടുവിൽ ദയാമയൻ നെറുകിൽ തലോടുകിൽ
ഞൊടിയിൽ ബാഷ്പങ്ങളായ് പെയ്തുതീരുമെൻ ശോകം
ധന്യമായ് തീർന്നീടുമെൻ തുച്ഛമാം ജന്മം പോലും
ആയിരം നിറങ്ങളെ ചൂടിടുമന്നാകാശം.

Wednesday, August 5, 2015

പുഷ്പവിലാസം എന്ന ആ വീട് ഇന്ന് കാണുന്ന ഏകദേശരൂപത്തിൽ എത്തിയത് 1930ൽ ആണ്. അതിനുമുൻപ്‌ അവിടം എങ്ങനെ ആയിരുന്നു എന്ന് എനിയ്ക്ക് അറിയില്ല. പറഞ്ഞുകേട്ടിട്ടുള്ളിടത്തോളം പണ്ടുകാലം മുതലെ, അവിടെ പേര് അന്വർത്ഥമാക്കും വിധം നിറയെ പൂക്കൾ ഉണ്ടായിരുന്നു.

എന്റെ കുട്ടിക്കാലത്ത് മുറ്റത്ത് വിവിധയിനം അടുക്കു ചെമ്പരത്തികളും തെച്ചികളും റോസുകളും, ഡാലിയ, സീനിയ, ജെസീന, ഓർക്കിഡ്  തുടങ്ങിയ വിദേശികളായ പൂച്ചെടികളും സദാ പൂത്തുനിന്നു. മതിലിനരികിൽ ബോഗൈൻ വില്ല പടർന്നുകിടന്നു. മരങ്ങളിൽ നിത്യകല്യാണിയും കുടമുല്ലയും ചുറ്റിക്കയറി. നിശാഗന്ധി ഇടയ്ക്കെങ്കിലും രാത്രികളെ അഭൗമമായ സൗരഭ്യത്തിൽ ആറാടിച്ചു. ആരും നനയ്ക്കാതെ തന്നെ മന്ദാരം, പവിഴമല്ലി, നന്ത്യാർവട്ടം, കനകാംബരം, പാർവ്വതി മുല്ല തുടങ്ങിയവ നിറയെ പൂത്തു.


ഇവയെ കൂടാതെ, പേരറിയാത്ത അനേകം കാട്ടുപൂക്കൾ, ജന്മനാ പ്രകൃത്യാരാധികയായ ഒരു കൊച്ചുബാലികയെ സന്തോഷിപ്പിക്കാൻ എന്നവണ്ണം,  എങ്ങും നിരവധി നിറങ്ങൾ വരച്ചു. ഇളം വയലറ്റ് നിറത്തിൽ  നാഴിക മണിയുടെ ആകൃതിയിലുള്ള  പൂക്കളെ ഞാൻ ഒരു പ്രത്യേകസ്നേഹത്തോടെ ഓർക്കുന്നു. പിങ്ക് നിറമുള്ള പൂക്കളുള്ള കാട്ടുവള്ളികളേയും. മഴക്കാലത്ത് ഒരു രാത്രികൊണ്ട്  എന്നപോലെ 
പൊടിച്ചുവരാറുള്ള തണ്ടർ ലില്ലികൾ എന്നിൽ എന്തെന്നില്ലാത്ത ഒരാഹ്ലാദം ഉണ്ടാക്കാറുണ്ടായിരുന്നു. അവ തികച്ചും പ്രകൃതിയുടെ ഒരു സമ്മാനം തന്നെ ആയിരുന്നു ആ ഭാഗത്തുള്ള മറ്റൊരു വീട്ടിലും ഞാൻ അത്തരം പൂക്കൾ കണ്ടിട്ടില്ല. അവ പൂക്കുന്നത് എനിയ്ക്കുവേണ്ടി മാത്രമാണ് എന്ന് ഞാൻ കരുതി.

 സ്കൂളില്ലാത്ത ദിവങ്ങളിൽ ഞാൻ രാവിലെമുതൽ പ്രകൃതിയുടെ ഇത്തരം അത്ഭുതങ്ങളെ തേടി നടന്നു. ആരും എന്നെ വിലക്കിയില്ല. അവിടെ, പൂക്കളുടെയും പുസ്തകങ്ങളുടെയും ആ ലോകത്ത് ഞാൻ എന്നും സുരക്ഷിതയായിരുന്നു. ആത്മാവിൽ മുറിവുകൾ ഉണ്ടായത് പിന്നീടാണ്. എന്റെ സ്വന്തം എന്ന് വിളിക്കപ്പെടുന്ന ഈ ലോകത്തേയ്ക്ക് വന്നതിനുശേഷം. ഒന്നിലധികം ജില്ലകളുടെ ചുമതല വഹിച്ചിരുന്ന എന്റെ മാതാപിതാക്കൾക്ക് എന്റെ വേദനകളും ഭയവും കണ്ടെത്താൻ ആയില്ല. ഇനി അവരെ പഴിചാരിയിട്ടെന്താണ്? വിധി ഓരോരുത്തർക്കും ഓരോന്ന് കരുതിയിട്ടില്ലേ. ഓരോ വഴിയും തിരികെ നടന്ന് ചെയ്യേണ്ടത് ചെയ്യുവാനും തെറ്റുകൾ തിരുത്താനും ആർക്കും ആകില്ലല്ലോ?

വഴികൾ ഇനിയും മുന്നോട്ട് പോകുകയാണ്. വഴിയരികിൽ ഇനിയും പൂക്കലുണ്ടാകാം.

Thursday, July 30, 2015


ഞങ്ങൾ നടക്കുകയായിരുന്നു. ഞാനും വല്യച്ഛനും. കുതിരവട്ടം വഴി പുതിയപാലത്തേയ്ക്ക്. മാനസികരോഗാശുപത്രിയുടെ വലിയ മതിൽക്കെട്ടിലേയ്ക്ക് ഞാൻ അത്ഭുതപൂർവ്വം നോക്കി. എത്രയോവട്ടം ആ വഴി നടന്നുപോയിട്ടുണ്ട്. എങ്കിലും ആ വലിയ മതിലുകളോട് എനിയ്ക്ക് നേരിയ ഭയമാണ്.അതോടൊപ്പം അടക്കാനാകാത്ത കൌതുകവും. ശ്രദ്ധിച്ചുനിന്നാൽ അപ്പുറത്തുനിന്നും ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും കൂക്കിവിളികളും കേൾക്കാം. മതിഭ്രമം ബാധിച്ചവരുടെ ലോകം ഞാൻ ഭാവനയിൽ കണ്ടു. ലോകത്തെ കുറിച്ച് കേവലം ഒരു ചിന്ത പോലുമില്ലാതെ പാട്ടുപാടിയും നൃത്തം ചെയ്തും പൊട്ടിച്ചിരിച്ചും സമയം കളയുന്ന സന്തോഷവാന്മാർ ആയിരുന്നു എന്റെ ചിന്തകളിലെ ഭ്രാന്തന്മാർ. മതിൽകെട്ടിനുള്ളിലെ അവരുടെ യഥാർത്ഥ ജീവിതം കാണാൻ ഞാൻ ആഗ്രഹിച്ചു.

പലപ്പോളും ആ മതിലുകളുടെ നിഗൂഢമായ പഴുതുകളിലൂടെ മനോരോഗികൾ രക്ഷപ്പെടാറുണ്ടായിരുന്നു.  ഒരിയ്ക്കൽ ഒരാൾ എങ്ങനെയോ പുതിയറയിലെത്തി ഞങ്ങളുടെ വീട്ടുവളപ്പിലും ഓടിക്കയറി.

"ഭ്രാന്തൻ.. ഭ്രാന്തൻ," അന്ന് മുറ്റത്തു നിന്ന് വല്യമ്മ ഉറക്കെ വിളിച്ചത് എനിയ്ക്ക് ഓർമ്മയുണ്ട്. പൊട്ടിച്ചിരിച്ചുകൊണ്ട് ആ മനുഷ്യൻ പടിയ്ക്കലെ പേരയ്ക്ക മരത്തിൽ കയറുകയായിരുന്നു.
"വേഗം വിളിയ്ക്ക് പോലീസിനെ," വല്യമ്മ പരിഭ്രാന്തയായി വിളിച്ചു പറഞ്ഞു. " ആ മരത്തിലെങ്ങാൻ തൂങ്ങിച്ചത്താൽ നമ്മളെന്താ ചെയ്യാ..? ഭ്രാന്തനല്ലേ.." സ്വയം മരിയാക്കാൻ ഒരുങ്ങുന്നവർ എല്ലാം മനോരോഗികളാണെന്ന് അവർ കരുതിയിരുന്നോ?

പലപ്പോളും ആശുപത്രിയിലെ ഓണാഘോഷപരിപാടികൾക്ക് വല്യച്ഛൻ ക്ഷണിയ്ക്കപ്പെടാരുണ്ടായിരുന്നു. ഒരു കുതിരയും അതിനുചുറ്റും ഒരു വട്ടവും വരച്ച് രോഗികൾ പൂക്കളമിട്ടത് അദ്ദേഹം എനിയ്ക്ക് പറഞ്ഞു തന്നിരുന്നു. ഒരിയ്ക്കൽ സാമൂതിരിയുടെ  കുതിരകളെ കെട്ടിയിരുന്ന സ്ഥലമായിരുന്നു അത് എന്ന് പറഞ്ഞുതന്നതും അദ്ദേഹമാണ്. വല്യച്ഛന് നഗരത്തെ കുറിച്ച് പല കഥകളും അറിയാം. അതുകൊണ്ടാകാം അദ്ദേഹം നഗരത്തിന്റെ സമരങ്ങളെ ഉള്ളിലേറ്റിയത്.

ഒന്നോർത്താൽ ഒരിയ്കലും കൂടിച്ചേരാൻ പാടില്ലാത്ത ജീവിതങ്ങൾ ആയിരുന്നു അവരുടേത്. ഗാർഹികമായ ചുമതലകളിൽനിന്ന് വല്യച്ഛൻ ഒഴിവുകഴിവുകൾ ഉണ്ടാക്കി ഒളിച്ചോടിക്കൊണ്ടിരുന്നു. കോലേജിൽ പോകാതെ തന്നെ ഒരു തികഞ്ഞ പണ്ഡിത ആയിരുന്ന വല്യമ്മ, ചെറുപ്രായത്തിൽ തന്നെ അദ്ധേഹത്തിന്റെ ഭാര്യയായി  അടുക്കളയിൽ കരിഞ്ഞുപോരിഞ്ഞു ജീവിച്ചു. അവർക്ക് എന്നോടുണ്ടായിരുന്ന സ്നേഹം, എന്റെ ജന്മാവകാശം അല്ല എന്ന് അറിയുന്നതിനാലാകാം, എനിയ്ക്ക് അവരിൽ കുറ്റങ്ങൾ ഒന്നും കാണുവാൻ ആയില്ല. രക്തബന്ധങ്ങൾ സ്നേഹം എന്ന വികാരത്തെ നിർവചിയ്ക്കുന്നില്ല എന്ന് എനിയ്ക്ക് മനസ്സിലാക്കാൻ ആയത് അതുകൊണ്ടാകാം.

വല്യച്ഛൻ ആരോടോ സംസാരിയ്ക്കുകയായിരുന്നു. അദ്ധേഹത്തെ പരിചയമില്ലാത്തവർ കുറവാണ് ആ ഭാഗത്ത്.
"വക്കീലിന് ഇത്ര ചെറിയ ഒരു മോളോ?" ആഗാതൻ എന്നെ നോക്കി പറഞ്ഞു. വല്യച്ഛൻ പുഞ്ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
ഞാൻ മതിൽക്കെട്ടിനോട് ചേർന്നുനിന്നു. കൂക്കിവിളി കേൾക്കുന്നുണ്ടോ ? പൂപ്പൽ പിടിച്ച കല്ലുകളിൽ ഞാൻ എന്റെ മുഖമമർത്തി . അപ്പുറത്തു നിന്ന് ആരോ കിതയ്ക്കുന്നുണ്ടോ. അതോ എങ്ങിക്കരയുകയാണോ ? പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാൻ ആകാത്ത ഒരു നേർത്ത ശബ്ദം മാത്രം എനിയ്ക്ക് കേൾക്കാനായി.
ആരോ കരയുകയായിരുന്നു, അസ്പഷ്ടമായി എന്തൊക്കെയോ പുലമ്പിക്കൊണ്ട്. ഒന്നും മനസ്സിലായില്ലെങ്കിലും ആ ശബ്ദത്തിലെ വേദന എന്നെ അസ്വസ്ഥയാക്കി.

ചില കഥകൾക്ക് യുക്തിപരമായ ഒരു അന്ത്യം ഉണ്ടാകാറില്ല. ഇതും അതുപോലെ ഒരു കഥ.


 

Tuesday, July 28, 2015

A few days ago, Navneeth was playing with his two cousins in the front yard of our house in the village. They were shouting and yelling at each other. But all of a sudden, Navneeth was quiet. He came back inside to lie down. When I checked he had a temperature. I relived my fear once again! Many an unpleasant memory about the place and his fever resurfaced in my mind in a second.

Navneeth is prone to develop febrile seizures. Many a time have we rushed to the emergency room with the shivering unconscious child. Once when he was a little over two years old, he went through a terrible episode of seizure, his limbs twisted and became numb. We were in the village, it was late at night, I was clueless on where to take him. In total dismay we took him to the village hospital and ended up spending a terrible week there.

Every time when he develop a temperature I go through the same fear. Now he is almost 7, an age when most children grow out of these problems. Hopefully I would be soon be able to get over my fear.

Friday, July 3, 2015

കുട്ടിക്കാലത്തെപ്പോഴൊ എഴുതിയതാണ്. ഇന്ന് എന്തുകൊണ്ടോ ഓർമ്മവന്നു.

കളകളം പാടുമീയരുവിതന്നരുകിലീ
ആൽമരത്തിൻ സ്വച്ഛശീതളഛായയിൽ,
ഒഴുകുമീ തെന്നലിൻ താരാട്ടുകേട്ടുഞാ-
നൊന്നുറങ്ങട്ടെയിന്നൊരുമാത്രയെങ്കിലും.

Monday, June 29, 2015

തുടക്കമില്ലാത്തതാകുമീയുണ്മതൻ
ഒടുക്കമെന്തിന്നുഭയന്നിടുന്നു നാം?

Friday, June 19, 2015

 Yesterday afternoon I fell asleep strangely thinking of a rainy day from 12 years ago. A week before my wedding a very good friend and I went for a movie. It was raining cats and dogs. I was not particularly a Sharukh Khan fan, but since my friend was really looking forward to seeing this one, and since I was getting married and moving away and since I was worried about her and wanted to make her happy, I decided to ignore the inclement weather. We did not get an Auto rikhaw and had to wait in the rain for almost an hour. By the time we reached the theatre we were soaking wet. The theatre was air conditioned and needless to say that I was lucky not to have caught pneumonia days before the wedding.

Then I woke up to the startling sound of my telephone, and it was my friend, whom I watched the movie with!

Life would change again and we would all have to accommodate changes, but with out a few things and some people, I wouldn't know who I am...

Wednesday, June 10, 2015

From the pensieve 15

Miniechi and I sat in the bus and watched the city pass by. We had taken many bus rides together, but this time was special. She would leave me at West hill, and go back alone. We didn't have much to talk, I had been talking to her all my life, a half an hour of silence was probably good for her. we sat holding hands. I had lain down next to her the previous night and wept a good part of the night. But she didn't know.

She had been studying to be a doctor. 'Not a real doctor,' I had heard people say, he sister and brother in law were the real doctors. But still, I had always been very proud of her. She had a small medicine cupboard, where she kept the mysteriously smelling syrups and  powders. Almost all my ailments were cured by her. Sometimes she would let me play with the bone set.( Babiechi, the real doctor, would have never let me anywhere near it). I would hold the scary looking skull in my hand and wonder about time it was alive. When Miniechi went and stayed in the college hostel for a short period of time, I had been totally inconsolable. But all that was in the past. That night I was leaving for Trivandrum with my mother.

We walked to Fisheries quarters, she helped us pack our bags, then she bade farewell. I walked with her again to the bus stop. West hill was all but familiar to me, I had been living there on and off the previous year. She held the loose end of her red chiffon sari carefully as he boarded the bus. She looked thin, frail and sad. I waved my hand.

I would always remember her that way, though she had never completely disappeared from my life. But of course, life changes people in unpredictable ways.  I would always remain grateful to her, for being, perhaps, the most important person of my childhood.

I do not usually tear up when I say goodbye, I save them for later, I sketch pictures in my mind and keep them forever!



 

Friday, May 29, 2015

Remembering the Neermathalam flowers

I clearly remember the time Balyakalasmaranakal, Kamala Surayya's childhood memoir, was serialised in Mathrubhumi Azhchapathippu. I would wait for the weekly to reach my hands every week, of course I had to patiently wait for all the grown ups (there were a quite a few of them) to finish their reading. At the time I did not know anything about the taboo-breaker authoress, I was 7, I was simply relinquishing the childhood in a beautiful village in another era.

Valyamma was so amused by my devotion to the writer that she promised to take me to meet her next time we were in Trivandrum. But like many of her promises it remained unfulfilled.

My fascination to her writing grew with years, I have read almost everything she had written in Malayalam. She was probably a revolutionist in many ways, bursting the unreal images male writers created about women, her heroines were liberated in more ways than sexuality and love, their rebellion often sought new definitions to many complicated thoughts and emotions.

She wrote in many memoirs how she would stay awake after the household had fallen asleep, to finish what she was writing.  She would have worked all day organizing the household, she would be dead-tired by 11 o clock, but writing was something she could not put back. She often invented an alternate life for herself through her writing. She had stated that she needed the energy from this imaginary world to live her real life.

She shocked the conservative society by embracing Islamism at the age of 65. I'm told that her later years were spent nursing a heart break, did she believe that that she found the love she had been waiting all her life? But as she wrote herself in an article, love was a good fortune, being jilted was a better one.

I always felt that she had an aura of child like innocence about her, even when she talked about adultery and prostitution. She never really left the images from her childhood, she never really stopped worshiping love. I often wonder, did she choose the name Surayya out of her childhood fascination to actress Suraiya?

I would always remain a true fan.

Thursday, May 28, 2015

I do not know if I improved my Deutsch considerably by doing an intensive language course, but I did manage to pass my test. Now what remain in my heart are the stories I've heard. I had wished many times that I didn't have to learn this language, or be in this country. When I tried to memorize words like öffentlicheverkehrsmittel, I felt that it was unfair that I wasn't given a  choice, to decide whether I wanted to gulp it down.. I would reminisce the sweetness of Malayalam poetry and wonder how I reached here.

But then I started to realize that most of my fellow students had a completely different perspective. They told me that they consider themselves lucky to get an opportunity to uproot their lives. They told me how difficult it was back home. They always did their home work honestly and took effort to improve their vocabulary.

They have different backgrounds. The Serbs and the Bosnians told me how they miss the old Yugoslavia. How different things have become since they became independent democracies, they told me that the word democracy isn't always positive, it could also mean taking a turn for the worse. But of course, the Russians told me just the opposite, they told me that they are here only for their German spouses, they said they had great lives back in Moscow, not that Germany is any less perfect, they loathed the conspiracy that the word gets a different picture of their country. "You should come and see how people live in Russia, things got miraculously better a decade after the old USSR," they told me. But my ever serious Lithuanian friend, told me that USSR was a sweet memory of her childhood, when her family had enough to eat. She is a doctor, nevertheless had a struggle-filled life. My Bulgarian friend, who has published 3 books, has worked as a journalist in a Bulgarian news paper, has four majors, came to Germany to work as a cleaning woman. "I cannot raise my children with the 200 bucks I make every month," she says. She told me how her marriage broke apart since the recession, everything, even love, is controlled by money, sadly. The jolly, hot blooded Italians told me how they miss the sweetness and warmth of their people, though how badly they wish they get a job in the cold hearted Germany. People from some middle eastern countries, told me they would be killed if they ever go back, since they have sought help from catholic church. The Greeks, twitched their sculpted noses and blamed Germany for the state of their country, though of course, they really hoped to find a job here. My Romanian friend blamed her German ancestors for  fleeing Germany during world war 2.
The war does change everything.  So, that brings me to the Syrians, they shudder and stammer when they talk about war, they worry about their families constantly, "Our country is made a play place," they cry. They also told me how it is to be refugee in Germany.

Though their stories differ, they are happy that they are here. They look forward to their future here. Chemical engineers work in casinos, piano teachers work as dish washers, court clerks work as house maids, perhaps this is called life.

Bad things do happen, to countries as well as people, call it communism, democracy, war or fate, but isn't it always better to believe that we can rise above it, that things would get better, or we'd find a way to make it better.

I'm glad that I've met these people, heard their stories.

Now I know that most people from Rome, are incurable atheists.

Things would get better, for all of us.
 

Friday, May 22, 2015

Its spring here. There are flowers everywhere. Cherry trees are in bloom..
These trees, they were bare just a couple of months before. Now there are leaves, flowers and fruits. I do believe that the nature has the power to restore everything. Worries would melt by the warmth of love. Love, after all, is the eternal spring, isn't it? 

Thursday, May 7, 2015

The sense of an ending

Julian Barnes' Man Booker prize winning novel 'The sense of an ending' ends like this.

"There is accumulation. There is responsibility. And beyond these, there is unrest. There is great unrest."

The sense of an ending is rather a philosophical mystery. A careful, peace loving young man, his awkward intelligent school mate, a mysterious young woman, her mother or 'the mother' and an unplanned baby who grows. There, you solved everything.

Sense of the ending starts as the memoir of Tony Webster, a retiree who had lived a peaceful life, a peaceful marriage and a calm divorce. He remembers his old school mate Adrian and the incidents leading to his mysterious death. Intelligent and genuinely serious,  Adrian was a class apart from his other friends. Their friendship is broken the senior year in college when Adrian wanted to date a girl Tony had some history with. Later Tony finds out that Adrian had committed suicide. He tries to reason with it philosophically and moves on with his life.

Its only until a letter arrives in his peaceful retirement that he begins to ponder the no so peaceful memories. Veronica, whom Tony had known as a mysterious manipulator arrives with an air of a victim, and she blames Tony for everything, though she never actually reveals what Tony had done.

 Adrian could not assume the responsibility of his actions and killed himself, Veronica was betrayed by everyone else, the mother lived a sad life, and Tony had remained blissfully unaware.


 

Monday, May 4, 2015

Its poetry again

Poetry had been an important part of my very early years and I grew up thinking that it was natural to all human beings. So when my son was born, I started singing him all appropriate verses I still remembered, hoping that he would start liking them. I even wrote him a few songs (Oh.. only if he would grow up to understand the value of a poem written to him!!!). As a baby, and almost an insomniac at that, he would sing with me almost all the poems I used to sing. But in these last few years he grew out of such elevated level of affection completely. He likes science, he talks passionately about photosynthesis and things like that. So, I accepted my defeat gracefully, poetry was a lost cause.

And then came a new German teacher to his class, who had  slightly different methods to teach non-native speakers of the language, one of which was poetry. German poetry, of course!
Every week she would give a small poem to the first graders, they could learn it by heart if they like and say it before the class and earn some extra credits. I wouldn't say Navneeth is anywhere near being ambitious, but somehow, I actually made him learn a few since I found those little poems really interesting. To my surprise, he likes them too. A couple of those poems had been about spring, the most aesthetic season of all. About the month April, when the chilly wind, the mild showers, the darling buds, the chirping birds and the shy butterflies meet the children playing in the garden. They are lovely.

Poetry, when you begin to understand it, somehow breaks the barriers of a language.

Here is a song or poem I once made up for Navneeth.

അമ്പിളിപ്പൂമ്പൈതലേ നീ, എൻ മടിയിൽ വീണുറങ്ങ്.
താരകങ്ങൾ കണ്ണുചിമ്മും രാവുണർന്നൂ, നീയുറങ്ങ്.
നേർത്ത മഞ്ഞിൻ പുതപ്പുമൂടി, പൂക്കളെല്ലാമുറക്കമായി.
ദൂരെയേതോ മാമരത്തിൽ കാറ്റുപോലും വീണുറങ്ങി.
പൂനിലാവിൻ നേർത്തനൂലാൽ പൊൻകിനാക്കൾ നെയ്തുറങ്ങ്.
താരകങ്ങൾ കണ്ണുചിമ്മും രാവുണർന്നൂ, നീയുറങ്ങ്.

Friday, April 24, 2015

I was taking a walk through a field today, and a wild rabbit jumped right in front of me. .. He was quite big for a rabbit, probably bigger than a small dog. He had long ears that stood up in the air. We looked into each other's eyes for a second, he was startled, I was amused. Then he hopped across the road, across the railway track into the woods. He somehow reminded me of the animal stories from children's magazines. I assume that his name was something like Mittu or Motu or Pintu.

Tuesday, April 21, 2015


നിർമ്മലസ്നേഹമെന്നുള്ളിൽ കൊളുത്തിയോ-
രുണ്മതൻ കൈത്തിരിനാളം കെടുത്തുവാൻ,
ലോകം മെനഞ്ഞ  കൊടുങ്കാറ്റിനാകുമോ?
ഈ ലോകനീതിതൻ കൽമഴയ്ക്കാകുമോ ?

 

Tuesday, April 7, 2015

I've been reading U.A Khader's Thrikkottoor peruma.  I have great respect for U.A Khader as a story teller and a novelist, I did read Chempavizham when I was in 7th standard or something. But this time when I read Thrikkottoor peruma, somehow it left me petrified. I was horrified by brutality of feudal Kerala.

I happened to have seen a short film recently about the crimes against women , and it had left me quite disturbed. I had worried about the fate of every little girl in India. Now I wonder how it would have been back then, when the dead bodies of unfortunate women were found every other day, in rivers and ponds, when the law was in the hands of the landlords, who could silence anyone with a wave of their hands.

I often worry about the way women were portrayed in our literature, it makes me sad beyond reason. But perhaps it was because most of stories come from another time, when the women were thought about only as bodies, their beauty was the only thing that made them special, either to be cherished as a priced possession or to be ripped off and thrown into a river. Of course there were this other lot of women, who knew how to use it to their advantage, they entertained their admirers for their wealth. Apparently prostitutes were not casted aside by the society. They had power and wealth.

Sadly we cannot change the outlook of women by nicely shot videos and revolutionary quotes. We have our whole history to be challenged.



 

Sunday, March 29, 2015

വിടരാൻ മടിച്ചപൂമൊട്ടിൻ കവിൾത്തടം
വീണ്ടും വസന്തം തലോടയായി.
ഇറുകിയടഞ്ഞകണ്‍പോളകളാർദ്രമാ-
മൊരുചുംബനത്താൽ തുറക്കയായി.
ഘനമാർന്ന ദുഃഖമീയുരുകിയ മഞ്ഞിന്റെ
കുളിരിനോടൊപ്പമലിഞ്ഞുപോയി.
ഊഷ്മളവായുതന്നാന്തോളനങ്ങളിൽ
ഒരു നവസ്വപ്നമുദിച്ചുപൊങ്ങി.

Friday, March 27, 2015

From the pensieve 14

The first thing I remember about Supriya was her morbid fear of thunderstorms, she would be the first one to run upstairs to close the windows when it rained.

Supriya had come from Valyachan's village around the time I was 5. Though she was about 9 years older to me I addressed her by her name, no one told me that I had to call her chechi. She had come to live there, help Valyamma with some minor chores and to go to school. She took the after noon shift, as it was possible in government high schools back then, just so she could help with the house work in the morning. In the evenings she would sit in the veranda and read from her text book aloud, Aniechi or Miniechi would sometimes help her with her lessons.
"Try not to fall asleep, girl," One of them would yell when they saw her resting her head in the parapet and drifting away.

Supriya was always cheerful, I do not remember her ever being moody or homesick. The only things that upset her were the thunderstorm and poor grades. Thunderstorms of course were evil and scary and poor grades would result in harsh scolding from Valyamma.

In the evenings we shared our study time in the veranda. I would write my alphabets and do my addition and subtraction, while she read Cherusseri and Wordsmith. I was told not to distract her, she had a lot to study, she was in class 9.  But Supriya and I communicated in sign language and smiles.
When the power goes out and the darkness surrounds us, we would scream partly with excitement. "Enough with the book.."
But Supriya would be soon made to light a candle and go back to her stack of books. She would sit there by the candle light, looking nervously at the sky. Leaves would rustle and the wind would sing the songs of the rain. The tiny flame, the only light in the veranda would be flickering away .She would try to protect it with her palms. When the first streak of lighting hit the sky, lightening up  the guava tree and the roof of the outhouse, she would scream and run inside.

Supriya and Aniechi were good friends, they were almost the same age and they did the house chores together. In the night she would spread a mattress in Aniechi's room. She went back to her village most weekends and holidays. If she didn't I would haunt her asking silly questions and just talking silly, disturbing her in whatever she did. Once we saw some weird looking caterpillars and made up a song about them,  few other times she told me brilliant stories about some village superstition.

Supriya passed her SSLC with first class, she went on to do a masters in Economics. I do not know what happened to her after that. And what I do not know, what I do not get to hear keep troubling me. I hope everything is alright.

Thursday, February 12, 2015

Today morning when I was making breakfast, I thought about her. I was making Upma, she was too around 20 years ago. It was the last time she would ever make it.

She got up at 5 or 5.30, as she had done all her life and made breakfast. Upma and boiled banana. She served it to her son, her youngest daughter and daughter in law. Someone asked her why she has a can of kerosene in the kitchen, she replied that she bought it to get something cleaned. She reminded them about the unopened jars of pickles in the fridge. 'You'll need it.' she said. Then they all left. She kissed her unmarried daughter before seeing her off and told her that she was an unlucky child.

Then she was alone in the house. she was seen washing clothes. she chitchatted with her neighbour. 'Why are you looking worried?' she asked the nice Muslim lady.
'This house hold doesn't give me a break. I am always tensed.' The lady replied.
 'Me too..' she told the lady. Then she went inside and apparently started preparing lunch. She grated cabbage and made a stir fry.

Then she kept clean clothes on the bed, like she always did before taking bath. That day however it would stay unworn. She removed the little jewellery she had on her, it would come in handy for the daughters wedding, when ever that would materialize. Then she wrote a small note to one of her sons in law. And then she took bath, with kerosene.

I often wonder about the way she planned all these. Was it really planned? Why did she grate the cabbage and wash the clothes. Did she really wanted to relive the simplicity of  her 57 years one more time?

Often when I'm worried I dream about her. And in my dreams she is always happy.

Monday, January 26, 2015

വാക്കുകളെല്ലാം വിലങ്ങിൽ കുടുങ്ങവേ
മിഴിനീർകണങ്ങളെൻ മൊഴിയായി മാറിയോ ?

 
 

Sunday, January 4, 2015

Its that time of the year again

Here we are again, at the threshold of the new year. A little too hastily , we bade farewell to the old year. The cheers and tears it brought us would soon belong to history.

We all had our own crests and troughs, through the rush of its waves. ..

 I've been sad, this last year. I am usually a person, who worry about others, but this time around it was all about me. The rest of the world had begun to fade away. I forgot the birthdays of my nephews and niece. I lost interest in their little world. I lost interest in almost everything. Friends seemed distant, I stopped reaching out to them.

I had been feeling like a convict. I had already made peace with myself, I had accepted myself, but the world had not been that kind. My thoughts had been constricted, my words constrained.
I had been feeling worthless.

And then I had to face the world with 85 scars on my face alone (Yes, I counted). To my surprise, the world had been overwhelmingly kind to me.

Perhaps, I had been defeated this last year, but I learned from it too.

I hope this year we win back everything we've lost.

Time would just go on...It would find new meanings and purposes to all our lives...
I would find my words again, Then I would find myself again. I would love more fiercely. I would be thankful to all the laughter and tears. I would keep my promises.

I hope you all do too. Happy new year..





 

Thursday, January 1, 2015

വീണ്ടുമൊരു വർഷപ്പിറവി ...
ഒരിടത്ത് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിലവിളിയുണ്ട്...
എങ്കിലും ഉത്സാഹത്തോടെ പുതിയ ഒരു തുടക്കത്തിനൊരുങ്ങുന്ന ലോകം..

എന്റെ ജനാലയ്ക്കരികിൽ ആഹ്ലാദത്തിമർപ്പുകൾ. ആർപ്പുവിളികൾ...

ഈ വർഷം ജീവന്റെ പുതുനാമ്പുകളുടേതാകട്ടെ..
ആദ്യത്തെ പുഞ്ചിരികളുടെ മായികതയിൽ നമുക്ക് എല്ലാ വേദനകളും മറക്കാം.
ആ പുഞ്ചിരികൾ മായാതെ നിൽക്കട്ടെ.

ഈ തണുത്ത കാറ്റിലും ഞാൻ ചുടുനിശ്വാസങ്ങളുടെ വിങ്ങലറിയുന്നു. എന്റെ വേദനകളെ ഞാനീ കാറ്റിൽ ഒഴുക്കുന്നു.

ചെറിയ നിരാശകളിൽ നിന്നും നമുക്ക് പുതിയ ഊർജ്ജം ഉൾക്കൊള്ളാം...
ചെയ്തുതീർക്കാൻ പലതുമില്ലേ..