Sunday, May 24, 2026
Tuesday, May 12, 2026
Wednesday, April 22, 2026
Sunday, March 22, 2026
രണ്ടായിരം വര്‍ഷങ്ങളോളമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂതസമൂഹം വേട്ടയാടപ്പെട്ടിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇരകള്‍ എങ്ങനെയാണ് വേട്ടക്കാര്‍ ആകുന്നത്?
യുദ്ധത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഏതാണ് സത്യം ഏതാണ് നുണ എന്ന് എനിക്ക് മനസ്സിലാക്കാന്‍ ആകുന്നില്ല.
ദശകങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ് നടന്ന യുദ്ധങ്ങളുടെ ചരിത്രത്തിലും എത്രമാത്രം നുണകള്‍ ഉണ്ടാകും.
Tuesday, February 24, 2026
എന്നോ നഷ്ടപ്പെട്ട മനോഹരനിമിഷങ്ങളെ വളപ്പൊട്ടുകൾ എന്നപോലെ സൂക്ഷിച്ചുവച്ചിരുന്നു ഞാൻ. യാഥാർഥ്യം നോവിക്കുമ്പോൾ അവയിലേക്ക് രക്ഷപ്പെടാൻ..
ഇപ്പോഴതിനുകഴിയാതെ ആയിരിക്കുന്നു. തിരിഞ്ഞുനോക്കാൻ ശ്രമിക്കുമ്പോളൊക്കെ ദുഃഖം എന്നെ കീഴടക്കുകയാണ്..
സങ്കല്പങ്ങളിൽപ്പോലും എനിക്കിപ്പോൾ കവിതപഠിക്കുന്ന കുട്ടിയാവാൻ ആകുന്നില്ല.
മാസത്തിലൊരിക്കൽ കുത്തിവയ്ക്കപ്പെടുന്ന മരുന്നുകളുടെ അനന്തരഫലമാണോ എന്നറിയില്ല..