Sunday, May 24, 2026

ഇരുള്‍ വീണ മാനത്ത് ചന്ദ്രനുദിക്കവേ,

പ്രണയമാം ദീപം കൊളുത്തുകയായി ഞാന്‍.

ഇനി നീ വരില്ലയെന്നൊടുവിൽ നിനയ്ക്കവേ ,

തനിയെയാ ദീപം കെടുത്തുകയായി ഞാൻ.

ഈവിധം ജീവിതം ഓരോ ദിനങ്ങളായ് ,

കാറ്റിൽ പറക്കയായ് , തനിയെയാണിന്നു ഞാൻ!




വാക്കുകളും വരികളും ഇല്ലാത്ത മൂകതയിൽ പഴയ പാട്ടുകൾ മാത്രം !