Tuesday, August 17, 2021

അറിയാത്ത വഴികളിൽ, നിഴൽ വീണ വനികയിൽ

അലയുകയാണുഞാൻ അന്ധകാരങ്ങളിൽ,

അതിദൂരമെന്തിനോ, അറിയില്ല തെല്ലുമി

ന്നൊരുപാടുകാലമായ് തിരയുന്നതെന്തിനായ്

മിഴിനീരണിഞ്ഞൊരാ മിഴികളും മൗനവും

മനഃതാരിലെന്നോ നിറഞ്ഞുപോയെങ്കിലും,

അകലങ്ങൾ താണ്ടുവാനാകാതെ നീറിയി-

ന്നൊരു വ്യാഴവട്ടം കടന്നുപോയെങ്കിലും

പിടയുന്ന ചിന്തകൾ പൊരുതുന്നതെന്തിനായ്

ഇടറുന്ന  കാലുകൾ നിൽക്കാത്തതെന്തിനായ്









 

മൗനം