Monday, November 15, 2021

 ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.

കൈവിടാതെന്നുമാ കാരുണ്യമെന്നിലും

ചേതനയായി തുടിച്ചിടട്ടെ. 


ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.


സത്യവും ധർമ്മവും നീതിയും വാണിടും

പുത്തനാം 'നാളെ'ക്കു കാവലാകാൻ,

നിത്യവും നിന്നെ വണങ്ങിടും ഞങ്ങൾതൻ

കൊച്ചു കരങ്ങൾ വളർന്നിടട്ടെ..


ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.


വഴിമറന്നെങ്ങോ അലഞ്ഞുപോയെങ്കിലും

അകലെ നിൻ പാതയെ തേടുവാനായ് ,

പഴമതൻ ചെപ്പിലൊളിച്ചോരു മൂല്യങ്ങ

ളിനിയും വെളിച്ചം പകർന്നിടട്ടെ .


ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.