ഘാലിബിന്റെ വരികളിലെന്നപോൽ
എത്ര ചോദിച്ചു പാവം ഹൃദയമേ,
എന്തുവന്നുപിണഞ്ഞുപോയ്, നോവിതി-
ന്നേതൊരൗഷധം, എന്തു പ്രതിവിധി?
ഇരുളാണിതെങ്ങുമിന്നുലകത്തിലെങ്കിലും
ഒരു ദിവ്യദീപമായുണരട്ടെയീദിനം.
ചേർക്കട്ടെ ഞാനതിൽ,ഹൃദയത്തിലൊരുനാളു
മണയാതെ സൂക്ഷിച്ച കൈത്തിരിനാളവും.