നീയാകും മരച്ചില്ലമേൽ
ഞാനെന്ന പക്ഷി പറന്നിരുന്നു.
മുറിവേറ്റ ചിറകിലൊരു ഹൃദയവുംപേറിയൊ-
രായുസ്സുമുഴുവനായ് ചേക്കേറുവാൻ..
നീയാകും മരച്ചില്ലമേൽ ...
അമൃത പ്രീതത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു... സാഹിർ ലുധിയാവ്നിയെ കുറിച്ചും...
ഇന്നിന്റെ ക്ഷീണിച്ച കണ്ണുകളാലെ ഞാൻ
എന്നോ കൊഴിഞ്ഞതാം ഇന്നലെകൾ കാണവേ,
എന്നോ തിരിഞ്ഞു നടന്ന വഴികളി-
ലെങ്ങോ കളഞ്ഞ വളത്തുണ്ടുതേടവേ,
പഴയൊരാ വേനലിൻ വെയിലൊളി വീണ്ടുമെൻ
കവിളിലെ കണ്ണുനീർപ്പാടുകൾ മായ്ക്കയായ്!
കാതിൽ മന്ത്രിപ്പതു കാറ്റിൻറെ മൂളല-
ല്ലരികിൽ വന്നിമ്പമായാരോ വിളിക്കയായ് !