Sunday, May 24, 2026

ഇരുള്‍ വീണ മാനത്ത് ചന്ദ്രനുദിക്കവേ,

പ്രണയമാം ദീപം കൊളുത്തുകയായി ഞാന്‍.

ഇനി നീ വരില്ലയെന്നൊടുവിൽ നിനയ്ക്കവേ ,

തനിയെയാ ദീപം കെടുത്തുകയായി ഞാൻ.

ഈവിധം ജീവിതം ഓരോ ദിനങ്ങളായ് ,

കാറ്റിൽ പറക്കയായ് , തനിയെയാണിന്നു ഞാൻ!




വാക്കുകളും വരികളും ഇല്ലാത്ത മൂകതയിൽ പഴയ പാട്ടുകൾ മാത്രം !


Tuesday, May 12, 2026

 യുദ്ധം തുടരുന്നു.. എന്റെ ഉള്ളിലും..

ജയം അസാധ്യമാണ് എന്നുള്ളപ്പോള്‍ തുടർന്നു കൊണ്ട്‌ പോകുക എന്നതാണല്ലോ ഒരേയൊരു വഴി.

ജയിക്കാന്‍ കഴിയില്ലെങ്കിലും തോല്‍ക്കാതെ പോകാന്‍ കഴിയുമായിരിക്കും.